Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹരാവിൽ വരൻ തീപിടിത്തത്തിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: ഫ്ലാറ്റിന് തീപിടിച്ച് നവവരൻ മരിച്ചു. മക്കയിലെ അസീസിയയിലാണ് സംഭവം. അഫ്ഗാൻ സ്വദേശിയാണ് വിവാഹം കഴിഞ്ഞ 10 മണിക്കൂറിന് ശേഷം വീട്ടിലുണ്ടായ അഗ്നിബാധയിൽ മരിച്ചത്. പുകശ്വസിച്ച് അവശനിലയിലായ വധുവിനെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മദീനയിൽ വിവാഹ ആഘോഷത്തിന് േശഷം നവദമ്പതികൾ മക്കയിലെ ഫ്ലാറ്റിലേക്ക് വന്നതായിരുന്നു. കെട്ടിടത്തിലെ മറ്റുതാമസക്കാരും വിഷവാതകം ശ്വസിച്ച് ബുദ്ധിമുട്ടിലായെങ്കിലും ആരുടെയും നില ഗുരുതരമല്ല. തീപിടിത്തത്തിെൻറ കാരണത്തെ കുറിച്ച് സിവിൽ ഡിഫൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
