Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ വിസ: അഞ്ച്​...

ഉംറ വിസ: അഞ്ച്​ രാജ്യങ്ങളിലുള്ളവർക്ക്​ വിരലടയാളം നിർബന്ധമാക്കി

text_fields
bookmark_border
ഉംറ വിസ: അഞ്ച്​ രാജ്യങ്ങളിലുള്ളവർക്ക്​ വിരലടയാളം നിർബന്ധമാക്കി
cancel

ജിദ്ദ: സൗദിയിലേക്ക് ഉംറ വിസയിൽ വരുന്നതിന് അഞ്ച്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ വിരലടയാളം നിർബന്ധമാക്കി. ബ്രിട്ടൻ, ടുണീഷ്യ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ എന്നീ അഞ്ച്​ രാജ്യങ്ങൾക്കാണ് ബാധകം.​ വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ 'വിരലടയാളം' രജിസ്​റ്റർ ചെയ്യണമെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കാനാണ് ഈ തീരുമാനം.

സ്​മാർട്ട് ഫോണുകളിൽ 'സൗദി വിസ ബയോ' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താണ് വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത്​. ആപ്ലിക്കേഷനിൽ പ്രവേശിച്ച ശേഷം വിസയുടെ തരം നിർണയിക്കുക, പാസ്​പോർട്ട്​ ഇൻസ്​റ്റൻറ്​ റീഡ്​ ചെയ്യുക, ഫോ​ൺ കാമറയിൽ മുഖത്തിന്റെ ഫോ​ട്ടോയെടുത്ത്​ അപ്ലോഡ് ചെയ്യുക, 10 വിരലുകളുടെയും അടയാളം ഫോൺ കാമറ ഉപയോഗിച്ച് സ്​കാൻ ചെയ്യുക എന്നിവയാണ്​ രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ.

തീർഥാടകർക്ക്​ ഉംറ വിസ ലഭിക്കുന്നതിന്​ വിരലടയാളം ​നേരത്തെ രജിസ്റ്റർ ചെയ്യുന്നതോടെ സൗദി പ്രവേശ കവാടങ്ങളിലെത്തുമ്പോൾ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും തിരക്കൊഴിവാക്കാനും സാധിക്കുമെന്നാണ്​ ഈ സംവിധാനത്തി​ന്റെ പ്രധാന നേട്ടം. പല രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ്​ തീർഥാടകർക്ക് ഈ സംവിധാനം നേരത്തെ ഏർപ്പെടുത്തുകയും വിജയകരമാണെന്ന്​ കണ്ടെത്തുകയും ചെയ്​തതിന്റെയും അടിസ്ഥാനത്തിലാണ്​ ഉംറ തീർഥാടകർക്ക്​ കൂടി ബയോമെ​ട്രിക് ​ സവിശേഷതകൾ മുൻകൂട്ടി രജിസ്​റ്റർ ചെയ്യുന്ന രീതി നടപ്പാക്കാൻ പോകുന്നത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrah visa
News Summary - Umrah Visa: Fingerprints made mandatory for those from five countries
Next Story