Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക്​ തൊഴിൽ...

സൗദിയിലേക്ക്​ തൊഴിൽ വിസ സ്​റ്റാമ്പിങ്ങിന്​ ജനു.15 മുതൽ വിരലടയാളം നിർബന്ധം

text_fields
bookmark_border
Saudi visa
cancel

റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നു. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന്​ മുംബൈയിലെ സൗദി കോൺസുലേറ്റ്​ അറിയിച്ചു. ഇനി സൗദിയിലേക്ക്​ തൊഴിൽ വിസ സ്​റ്റാമ്പ്​ ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. സൗദി കോൺസുലേറ്റ്​ ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലാണ്​ പുതിയ വിവരം​ വ്യക്തമാക്കിയത്​.

രണ്ടുവർഷം മു​േമ്പ ഇതിനെ കുറിച്ച്​ സൗദിയധികൃതർ അറിയിപ്പ്​ നൽകിയിരുന്നു. 2022 മെയ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ ആകുമെന്ന് കോൺസുലേറ്റ്​ അന്ന്​ ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നു. എന്നാൽ വിസ സർവിസിങ്​ നടപടികളുടെ പുറംകരാറെടുത്ത ഏജൻസിയായ വി.എഫ്.എസി​െൻറ ശാഖകളുടെ കുറവും പെടുന്നനെ നടപ്പാക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രായോഗിക പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചു ട്രാവൽ ഏജൻസികൾ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്ന് നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെ താൽക്കാലികമായി അന്ന്​ മരവിപ്പിക്കുകയായിരുന്നു.

അതിന്​ ശേഷം ഏതാനും മാസം മുമ്പ്​ സൗദിയിലേക്കുള്ള വിസിറ്റ്​, ടൂറിസ്​റ്റ് വിസകൾക്ക്​ ഈ നിയമം നിർബന്ധമാക്കിയിരിക്കുന്നു. ഇപ്പോൾ തൊഴിൽ വിസകൾക്ക്​ കൂടി ഇത്​ ബാധകമാക്കുകയാണ്​. ഇതോടെ വി.എഫ്.എസ്​ ശാഖകളിൽ തിരക്ക് ക്രമാതീതമായി വർധിക്കും.

കേരളത്തിൽ രണ്ട്​ വി.എഫ്​.എസ് ശാഖകളാണുള്ളത്​. ​കൊച്ചിയിലും കോഴിക്കോട്ടും. വിസിറ്റ്​, ടൂറിസ്​റ്റ്​ വിസാനടപടികളാണ്​ ഇപ്പോൾ ഇവിടെ കൈകാര്യം ചെയ്യുന്നത്​. ഇനി തൊഴിൽ വിസ കൂടി ഇവരുടെ പരിധിയിലേക്ക്​ വരുന്നതോടെ വലിയ തിരക്ക്​ അനുഭവപ്പെടാൻ സാധ്യതയുണ്ട്​. ഇത് വിസ സ്​റ്റാമ്പ് ചെയ്യുന്നതിന് വലിയ രീതിയിലുള്ള കാലതാമസമെടുക്കുമെന്ന്​ കംഫർട്ട് ട്രാവൽസ് സൗദി ഓപ്പറേഷൻ മാനേജർ മുജീബ് ഉപ്പട ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

വലിയ ജനസംഖ്യയുള്ള ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും വി.എഫ്.എസ് ശാഖകൾ കുറവാണ്​. രാജ്യത്ത്​ ആകെ 10 ഇടങ്ങളിൽ മാത്രമാണ്​ ശാഖകളുള്ളത്​. മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു, ലഖ്‌നൗ, ന്യൂ ഡൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ്​ നിലവിൽ വി.എഫ്.എസ് ശാഖകളുള്ളത്​. ഇതോടെ ഉംറ വിസയൊഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകളുടെയും കാര്യത്തിൽ വിരലടയാളം നിർബന്ധമായി മാറുകയാണ്​. ഉംറക്ക്​ ഇലക്​​ട്രോണിക്​ വിസയാണ്​ നൽകുന്നത്​. വിസ കിട്ടിയാൽ പാസ്​പോർട്ടുമായി സൗദിയിലേക്ക്​ വിമാനം കയറാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi visafingerprinting
News Summary - fingerprinting is mandatory employment to Saudi visa
Next Story