വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴ -ആഭ്യന്തര മന്ത്രാലയം
text_fieldsമക്ക: വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നൽകാൻ ശ്രമിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വീടുകൾ, ഷെൽട്ടറുകൾ, തീർഥാടക താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിപ്പിക്കുകയോ, ദുൽഖഅ്ദ ഒന്ന് മുതൽ ദുൽഹജ്ജ് 14 വരെ അവരെ ഒളിപ്പിച്ച് വെക്കുകയോ അല്ലെങ്കിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും അവർക്ക് താമസിക്കാൻ ആവശ്യമായ സഹായം നൽകുകയോ ചെയ്യുന്നവർക്കാണ് പിഴ. നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴകൾ വ്യത്യാസപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

