Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുരക്ഷാകവചങ്ങൾ...

സുരക്ഷാകവചങ്ങൾ ഇല്ലാത്ത ചരക്കുവാഹനങ്ങള്‍ക്ക് 5,000 റിയാല്‍ പിഴ

text_fields
bookmark_border
സുരക്ഷാകവചങ്ങൾ ഇല്ലാത്ത ചരക്കുവാഹനങ്ങള്‍ക്ക് 5,000 റിയാല്‍ പിഴ
cancel

റിയാദ്: സുരക്ഷാകവചങ്ങൾ ഇല്ലാതെ ചരക്കുവാഹനങ്ങള്‍ നിരത്തിലിറക്കിയാൽ 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് ഗതാഗത മന്ത്രാലയം. ജനുവരി ഒന്നിന്​ നിയമം പ്രാബല്യത്തില്‍ വന്നു. മാസങ്ങള്‍ക്ക് മുമ്പ് മന്ത്രാലയം നല്‍കിയ മുന്നറിയിപ്പിനും വിവിധ ഭാഷകളില്‍ നിരത്തുകളിലും വിവിധ മാധ്യമങ്ങളിലും നടത്തിയ കാമ്പയിനും ശേഷമാണ് നിയമം നടപ്പാക്കുന്നത്. റോഡുകളില്‍ ഇതര വാഹനങ്ങള്‍ക്കും മനുഷ്യ ജീവനും ഭീഷണി സൃഷ്​ടിച്ചുകൊണ്ട് തുറന്നിട്ട ട്രക്കുകളില്‍ ചരക്കുഗതാഗതം നടത്തുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ട്രക്കുകള്‍, വന്‍ വാഹനങ്ങള്‍ എന്നിവ പാലിക്കേണ്ട ഇതര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 4,000 റിയാല്‍ വേറെയും പിഴ ചുമത്തും. വാഹനങ്ങള്‍ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ച് സൗദി അറേബ്യന്‍ സ്​റ്റാന്‍ഡേഡ്​ ഓര്‍ഗനൈസേഷന്‍ (സാസോ) നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രക്ക് ൈഡ്രവര്‍മാരെയും ഉടമകളെയും ബോധവത്കരിക്കുന്നതിനായി ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളില്‍ മന്ത്രാലയം ബോധവത്കരണ കാമ്പയില്‍ നടത്തിയിരുന്നു.  ചെറുവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതില്‍ വന്‍ ട്രക്കുകളുടെ സുരക്ഷാവീഴചക്കുള്ള പങ്കിനെക്കുറിച്ച് നടത്തിയ പഠനത്തി​​​െൻറ അടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsfine 5000 riyal gulf news
News Summary - fine 5000 riyal saudi gulf news
Next Story