സൂഫിയാന് ‘റിവ’യുടെ ധനസഹായം
text_fieldsഅർബുദരോഗിക്കുള്ള ചികിത്സ ധനസഹായം റിവ ജീവകാരുണ്യ വിഭാഗം ചെയർമാൻ ബാബു
ലത്തീഫ് കൊടുകൻ ഫളിലിന് കൈമാറുന്നു
റിയാദ്: അപൂർവമായ അർബുദബാധിതനായി ഗുരുതരാവസ്ഥയിലായ വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി സൂഫിയാന് റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ (റിവ) ധനസഹായം നൽകി.
റിയാദിലും പരിസരപ്രദേശത്തുമായി 15 വർഷമായി പ്രവാസിയായിരുന്ന സുഫിയാൻ അർബുദവിഭാഗത്തിൽ അപൂർവമായി ഉണ്ടാകുന്ന രോഗാവസ്ഥയിലാവുകയും ഭീമമായ സംഖ്യ ചികിത്സാവശ്യാർഥം അത്യാവശ്യമായി വരികയും ചെയ്തു. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് കുട്ടികളും അർബുദബാധിതനായ പിതാവുമാണുള്ളത്.
റിവയുടെ സാമ്പത്തിക സഹായമായ 1,37,000 രൂപ ജീവകാരുണ്യ വിഭാഗം ചെയർമാൻ ബാബു ലത്തീഫ് നാട്ടിലെത്തി സൂഫിയാന്റെ കുടുംബത്തിന് കൈമാറി. വഴിക്കടവ് സ്വദേശി എന്ന നിലയിൽ ഈ കുടുംബത്തെ സഹായിക്കാൻ കൂട്ടായ്മ മുന്നോട്ട് വരികയും ഫണ്ട് സ്വരൂപിച്ച് കുടുംബത്തിന് നൽകുകയും ചെയ്തു.
പ്രസിഡന്റ് സൈനുൽ ആബിദിന്റെ അധ്യക്ഷതയിൽ റിയാദ് ഷിഫയിൽ ചേർന്ന നിർവാഹകസമിതി യോഗത്തിൽ സൗദി സന്ദർശത്തിനെത്തിയ കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളും മുൻ ജനറൽ സെക്രട്ടറിയുമായ അശോക് കുമാറിന് സ്വീകരണം നൽകി.
ശ്രീജിത്ത്, ഇസ്ഹാഖ് ചേരൂർ, ഹംസ പരപ്പൻ, ബൈജു വെള്ളക്കട്ട, ജോൺസൻ മണിമൂളി, നാസർ മൂച്ചിക്കാടൻ, ജിയോ പൂവ്വത്തിപൊയിൽ, ഹംസ കറുത്തേടത്ത്, സുനിൽ മാമൂട്ടിൽ എന്നിവർ സംസാരിച്ചു.
അശോക് കുമാർ സ്വീകരണത്തിന് നന്ദി പറഞ്ഞു. ശിഹാബ്, ഹനീഫ പൂവ്വത്തിപൊയിൽ, അബ്ദുറഹ്മാൻ, ആബിദ് നെല്ലിക്കുത്ത്, കൊടുകൻ ഫളിൽ എന്നിവർ ചേർന്ന് സഹായസംഖ്യ ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും അൻസാർ ചാരലൻ മുണ്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

