Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറം​സാ​ലി​​ന്റെ തു​ട​ർ...

റം​സാ​ലി​​ന്റെ തു​ട​ർ ചി​കി​ത്സ​ക്ക് ‘ആ​ശ്ര​യ മു​വാ​റ്റു​പു​ഴ’ മൂ​ന്ന് ല​ക്ഷം രൂ​പ ന​ൽ​കി

text_fields
bookmark_border
representational image
cancel

ജു​ബൈ​ൽ: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് നാ​ട്ടി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി റാം​സാ​ലി​​ന്റെ തു​ട​ർ ചി​കി​ത്സ​ക്ക് ആ​ശ്ര​യ മു​വാ​റ്റു​പു​ഴ മൂ​ന്ന് ല​ക്ഷം രൂ​പ ന​ൽ​കി.

റം​സാ​ലി​​​ന്റെ ദ​യ​നീ​യാ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശ്ര​യ മു​വാ​റ്റു​പു​ഴ പ്ര​സി​ഡ​ന്റ്​ മു​ജീ​ബ് ഖോ​ബാ​ർ, സെ​ക്ര​ട്ട​റി ക​രീം കീ​മോ, വൈ​സ് പ്ര​സി​ഡ​ന്റ്​ ഖ​ലീ​ൽ, ട്ര​ഷ​റ​ർ ഫൈ​സ​ൽ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ഷെ​മീ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ നി​ഷാ​ജ് ഓ​യി​ൽ, ഇ​ർ​ഷാ​ദ് ഐ​വ, ക​രീം കു​ഴി​ലാ​ൻ എ​ന്നി​വ​ർ ദ​മ്മാം ഖ​ത്വീ​ഫി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​േ​മ്പാ​ൾ റം​സാ​ലി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

പി​ന്നീ​ട് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക്കു​ട്ട​നെ​യും സൗ​ദി എ​റ​ണാ​കു​ളം എ​ക്സ്പാ​ട്രി​യേ​റ്റ്സ് ഫെ​ഡ​റേ​ഷ​നെ​യും (സീ​ഫ്) റം​സാ​ലി​​ന്റെ അ​വ​സ്ഥ അ​റി​യി​ക്കു​ക​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സീ​ഫി​​ന്റെ​യും പി​ന്തു​ണ​യോ​ടെ ക​ഴി​ഞ്ഞ മാ​സം തു​ട​ർ ചി​കി​ത്സ​ക്കാ​യി റം​സാ​ലി​നെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​ടു​ക്കി എം.​പി. അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ ആ​ശ്ര​യ സ​മാ​ഹ​രി​ച്ച മൂ​ന്നു ല​ക്ഷം രൂ​പ നാ​ട്ടി​ലേ​ക്ക് ചി​കി​ത്സാ സ​ഹാ​യ​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും കൊ​ണ്ട് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വ​ഴി ദ​മ്മാം-​റി​യാ​ദ് റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് റം​സാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

ഉ​ട​ൻ ക​മ്പ​നി​യി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് എ​ത്തി ഖ​ത്വീ​ഫ് സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​കു​ന്ന വ​ഴി​യി​ൽ റം​സാ​ലി​ന് അ​പ​സ്മാ​രം ഉ​ണ്ടാ​വു​ക​യും സ്ഥി​തി വ​ഷ​ളാ​വു​ക​യും കു​റ​ച്ചു ദി​വ​സം അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്​​തി​രു​ന്നു.

ഖ​ത്വീ​ഫ് സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട​ര മാ​സ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsAshraya Muvatupuzha
News Summary - financial help
Next Story