ഫൈസൽ പറമ്പെൻറ കുടുംബത്തിന് ധനസഹായം കൈമാറി
text_fieldsഫൈസൽ പറമ്പെൻറ കുടുംബത്തിന് റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ ധനസഹായം കൈമാറിയപ്പോൾ
റിയാദ്: ആറുമാസം മുമ്പ് ജോലിക്കിടെ അപകടത്തിൽ പരിേക്കറ്റ് മരിച്ച ഫൈസൽ പറമ്പെൻറ കുടുംബത്തിന് റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ ധനസഹായം കൈമാറി. കൂട്ടായ്മ സ്വരൂപിച്ച 24,16,000 രൂപ മലബാർ ഗോൾഡിൽ നിക്ഷേപിക്കുകയായിരുന്നു. മക്കളുടെ പഠനത്തിനും കുടുംബത്തിെൻറ ചെലവുകൾക്കും ഈ തുക ഉപയോഗിക്കുമെന്നും കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. ക്ലോസ് സർക്യൂട്ട് ടി.വി കാമറ സ്ഥാപിക്കുന്നതിനിടെ ഫൈസൽ കോണിയിൽനിന്ന് കാൽ വഴുതി വീണാണ് മരിച്ചത്.
റിയാദിലെ സാമൂഹിക രംഗത്തെ സജീവ പ്രവർത്തകനായിരുന്നു ഫൈസൽ. മരണാനന്തരം ഫൈസലിെൻറ അവയവങ്ങൾ അഞ്ചുപേർക്ക് ദാനംചെയ്യാൻ കുടുംബം തയാറായി മുന്നോട്ടുവരുകയായിരുന്നു. കൂട്ടായ്മ പ്രതിനിധികളായ സി.പി. മുസ്തഫ, സിദ്ദിഖ് കല്ലുപറമ്പൻ, സി.പി. മുഹമ്മദലി, മുനീർ മക്കാനി എന്നിവർ ധനസമാഹരണത്തിന് നേതൃത്വം നൽകി. പറമ്പൻ മൊയ്തീനാണ് മരിച്ച ഫൈസലിെൻറ പിതാവ്. മാതാവ്: ഫാത്തിമ ബീവി. ഭാര്യ: ഫസീല എറത്തുംപടി. മക്കൾ: ഫസൽ നിഹാൻ, ഫിസാന ഫെമി, ഫൈസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

