Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​ള​യ​ബാ​ധി​ത​രാ​യ...

പ്ര​ള​യ​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം

text_fields
bookmark_border
പ്ര​ള​യ​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം
cancel
camera_alt

റാ​ന്നി​യി​ലു​ണ്ടാ​യ പ്ര​ള​യം മൂ​ലം ദൂ​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജി​യ​ന​ൽ ക​മ്മി​റ്റി​യു​ടെ ധ​ന​സ​ഹാ​യം അ​ഡ്വ. പ​ഴ​കു​ളം മ​ധു എം.​എ​ൽ.​എ കൈ​മാ​റു​ന്നു

ജി​ദ്ദ/​റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി മേ​ഖ​ല​യി​ലു​ണ്ടാ​യ രൂ​ക്ഷ​മാ​യ പ്ര​ള​യ​ത്തി​ൽ ദു​രി​ത​ബാ​ധി​ത​രാ​യ ഒ​മ്പ​ത് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൻ റീ​ജ്യ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ൽ റാ​ന്നി എം.​എ​ൽ.​എ അ​ഡ്വ. പ​ഴ​കു​ളം മ​ധു​വി​െൻറ സ​ജീ​വ ഇ​ട​പെ​ട​ലും സ​മ​യോ​ചി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ത്യേ​കം പ്ര​ശം​സി​ക്ക​പ്പെ​ട്ടു.

പ്ര​ള​യ​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത എം.​എ​ൽ.​എ​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റാ​ന്നി​യി​ലെ എം.​എ​ൽ.​എ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. പ​ഴ​കു​ളം മ​ധു എം.​എ​ൽ.​എ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജി​യ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്ഹാ​ബ് വ​ർ​ക്ക​ല, നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ്‌ പ്ര​സി​ഡ​ന്റ് നി​സാ​മു​ദ്ധീ​ൻ, ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി വൈ​സ്‌ പ്ര​സി​ഡ​ന്റ് ആ​ഷി​ക് മാ​ന്നാ​ർ, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ്ജ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി​ബി താ​ഴി​ല​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICFinancial AssistanceOICC Western Regional Committee
News Summary - Financial assistance from the OIC Western Regional Committee to flood-affected families
Next Story