Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലമ്പൂർ പ്രവാസി സംഘടനയുടെ ചികിത്സ; ധനസഹായം വിതരണം ചെയ്തു

text_fields
bookmark_border
നിലമ്പൂർ പ്രവാസി സംഘടനയുടെ ചികിത്സ; ധനസഹായം വിതരണം ചെയ്തു
cancel
camera_alt

റി​യാ​ദ്​ നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ 

റിയാദ്/നിലമ്പൂർ: റിയാദിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മ (നിലമ്പൂർ പ്രവാസി സംഘടന), രണ്ട് വൃക്കകളും തകരാറിലായ അനിരുദ്ധെൻറ ചികിത്സയ്ക്കാവശ്യമായ ധനസഹായവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്തു. നിലമ്പൂർ ചക്കലകുത്ത് സാർക്ക് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അഷ്റഫ് പരുതിക്കുന്നൻ ഫണ്ട് കൈമാറി. ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ ഗോപിനാഥ്, നരേന്ദ്രൻ, വ്യാപാരി വ്യവസായി പ്രതിനിധി വിനോദ് എന്നിവർ ചേർന്ന് സഹായധനം ഏറ്റുവാങ്ങി.

ചടങ്ങിൽ ജനറൽ സെക്രട്ടറി ജയഫർ അലി മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ, ഷൗക്കത്ത് ഉള്ളാട്ട് പറമ്പൻ, ഷാനവാസ് പട്ടിക്കാടൻ, ലാൽ, ഹൈദർ, വിനോദ്, നരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി. അഷ്റഫ്, നൗഷാദ് മൂത്തേടത്ത്, ടി.പി. മുഹമ്മദ്, ഗഫൂർ, ശിഹാബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവാസികൾ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളിൽ ചടങ്ങ് ആശങ്ക രേഖപ്പെടുത്തി. പരിപാടിയിൽ റഷീദ് മേലേതിൽ സ്വാഗതവും ഹിദായത്ത് ചുള്ളിയിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Financial assistance distributed to Nilambur expatriate organization for treatment
Next Story