ധനസഹായം കൈമാറി
text_fieldsജിനു തങ്കച്ചെൻറ കുടുംബത്തിന് ജുബൈൽ ഒ.ഐ.സി.സിയുടെ ധനസഹായം കൊല്ലം ഡി.സി.സി പ്രസിഡൻറ് അഡ്വ. ബിന്ദു കൃഷ്ണ കൈമാറുന്നു
ജുബൈൽ: ഹൃദയാഘാതംമൂലം മരിച്ച ജിനു തങ്കച്ചെൻറ കുടുംബത്തിന് ഒ.ഐ.സി.സി ജുബൈൽ സെൻട്രൽ ഏരിയ കമ്മിറ്റിയുടെ ധനസഹായം കൊല്ലം ഡി.സി.സി പ്രസിഡൻറ് അഡ്വ. ബിന്ദു കൃഷ്ണ കുടുംബത്തിന് കൈമാറി. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ചന്ദ്രൻ കല്ലട, പഞ്ചായത്ത് പ്രസിഡൻറ് കുന്നത്തൂർ പ്രസാദ്, സിറാജ് പുറക്കാട്, മന്മഥൻ, അജ്മൽ താഹ, ശിജിത്ത്, കോലോത്ത് സുകുമാരൻ പിള്ള, ഗോകുലം അനിൽ, സുരേഷ്, വിനോദ് വല്യേത്ത് എന്നിവർ പെങ്കടുത്തു. ജുബൈലിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ജിനു തങ്കച്ചൻ മരിച്ചത്.

