ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് നെറ്റ്വർക്ക് കേരള രൂപവത്കരിച്ചു
text_fieldsജിദ്ദയിൽ രൂപവത്കരിച്ച ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് നെറ്റ്വർക്ക് (ഫാൻ) കേരള കൂട്ടായ്മയുടെ കോർ കമ്മിറ്റി അംഗങ്ങൾ
ജിദ്ദ: ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് നെറ്റ്വർക്ക് (ഫാൻ) കേരള എന്ന പേരിൽ ജിദ്ദയിൽ പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി വിവിധ പരിപാടികൾ കൂട്ടായ്മക്ക് കീഴിൽ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഥമ യോഗത്തിൽ കോർ കമ്മിറ്റി അംഗങ്ങളായി കെ.എം അറഫാത്ത്, എം.പി അഷ്റഫ്, ഇ.കെ നൗഷാദ്, ഹിശാം അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ് അറക്കൽ, നാസർ കപ്രകാടൻ, മുഹമ്മദ് അബ്ഷീർ, സി.കെ മുഷീർ, നിഹ്മതുല്ലാഹ് പുള്ളിശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ പ്രഥമ പ്രസിഡന്റായി ഹിശാം അബ്ദുൽ ലത്തീഫിനെയും തിരഞ്ഞെടുത്തു. 'ഇഗ്നൈറ്റ് യുവർ അകൗണ്ടിങ് ആൻഡ് ഫിനാൻസ് കരിയർ' എന്ന തലക്കെട്ടിൽ നടന്ന വർക്ക് ഷോപ്പിന് കെ.എം അറഫാത്ത് നേതൃത്വം നൽകി. യോഗത്തിൽ അഹമ്മദ് ഖാസിം അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് കടവത്തൂർ, സി.എച്ച് ബഷീർ, കെ.കെ നിസാർ എന്നിവർ ആശംസ നേർന്നു. ഫവാസ് കടപ്രത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

