ഫിലിം ഇവൻറ് ഹ്രസ്വ ചലച്ചിേത്രാത്സവം: സോളിലക്വി മികച്ച ചിത്രം
text_fieldsഅബൂദബി: ഫിലിം ഇവൻറ് യു.എ.ഇ സംഘടിപ്പിച്ച പ്രഥമ ഹ്രസ്വ ചലച്ചിേത്രാത്സവത്തിൽ സോളിലക്വി മികച്ച ചിത്രമായി തെരഞ്ഞെടുത്തു. അബൂദബി ഇന്ത്യ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെൻററില്‍ (െഎ.എസ്.സി) വെള്ളിയാഴ്ചയാണ് ചലച്ചിേത്രാത്സവം നടന്നത്. മിഡിലീസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള 30ഒാളം മലയാളം^ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
മറ്റു പുരസ്കാരങ്ങൾ: മികച്ച രണ്ടാമത്തെ ചിത്രം^ കനൽ, സംവിധായകൻ^ നിസാർ ഇബ്രാഹിം (സോളിലക്വി), രണ്ടാമത്തെ സംവിധായകൻ^ റഷീദ് പാറക്കൽ (കനൽ), നടൻ ^അഷ്റഫ് കിരാലൂർ (കനൽ), നടി^ പി.കെ. അനഘ (മോണിങ്), രണ്ടാമത്തെ നടൻ^ ഷാബു (സി.വി), രണ്ടാമത്തെ നടി^ ഗായത്രി (ക്ലാര), ഛായാഗ്രഹകൻ: പ്രവീൺ ജി. കുറുപ്പ് (ഇവാൻ ആൻഡ് ജൂലി), തിരക്കഥ^ ജോമി, ശ്രീജിത്ത് (എത്ര മനോഹരമായ എൻ.എസ്), എഡിറ്റർ^ സമീർ അലി (ഡ്യൂ ഡ്രോപ്), സംഗീതം^ സുദീപ് (കനൽ), ചമയം^ ഷിജി താനൂർ (ശക്തേയ), ബാലതാരം^ ഹസ്സ ആമിന അനീസ് (എ.എ). സ്പെഷൽ ജൂറി പുരസ്കാരത്തിന് മികച്ച ചിത്രമായി ‘എൻഡ്’ തെരഞ്ഞെടുത്തു. സംവിധാനത്തിന് കെ.വി. ജിഷാദ് (ക്ലാര), അഭിനയത്തിന് രഞ്ജിത്ത് മുൻഷി (റൈറ്റ് ട്രാക്ക്) എന്നിവരും സ്പെഷൽ ജൂറി പുരസ്കാരത്തിന് അർഹരായി.
പ്രശസ്ത നാടക^ചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗവുമായ മനോജ് കാനയായിരുന്നു വിധികർത്താവ്.
ഫിലിം ഇവൻറ് പ്രസിഡൻറ് എം.കെ. ഫിറോസ്, ജനറൽ സെക്രട്ടറി ബിജു കിഴക്കനേല, ട്രഷറർ ഉമ്മർ നാലകത്ത്, കബീർ അവറാൻ, സുനിൽ ഷൊർണൂർ, അൻസാർ വെഞ്ഞാറമൂട് എന്നിവർ ചലച്ചിേത്രാത്സവത്തിന് നേതൃത്വം നൽകി.
അബൂദബി മലയാളി സമാജം പ്രസിഡൻറ് വക്കം ജയലാൽ, അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ കലാ വിഭാഗം കൺവീനർ ശ്രീകുമാർ ഗോപിനാഥ്, സമീർ കല്ലറ, അഡ്വ. ആയിഷ സക്കീർ, ഹനീഫ് കുമരനെല്ലൂർ, ഫ്രാൻസിസ്, മഞ്ജു സുധീർ തുടങ്ങിയവർ സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
