ചലച്ചിത്ര അവാർഡ് ജേതാവ് ഷാജു വാലപ്പന് സ്വീകരണം നൽകി
text_fieldsഷാജു വാലപ്പന് റിയാദിൽ ഷിഫ മലയാളി സമാജം സ്വീകരണം നൽകി
റിയാദ്: നവാഗത സംവിധായകനുള്ള 49ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കിയ ഷാജു വാലപ്പന് റിയാദിലെ ജീവകാരുണ്യ സംഘടനയായ ഷിഫ മലയാളി സമാജം അനുമോദന സദസ്സ് ഒരുക്കി. അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാബു പത്തടി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വല്ലാഞ്ചിറ, ജയൻ കൊടുങ്ങല്ലൂർ, വല്ലി ജോസ്, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, സനൂപ് പയ്യന്നൂർ, ക്ലീറ്റസ്, മജീദ്, ഷൈജു പച്ച, അലി ആലുവ, അനസ്, അസ്ലം പാലത്ത്, ഇബ്രാഹിംകുട്ടി, ഗോപകുമാർ, കബീർ പട്ടാമ്പി, കൃഷ്ണകുമാർ, റാഫി പാങ്ങോട്, ബിജു ജോസ്, സജീർ, നിസാർ പള്ളിക്കശ്ശേരി, ഉമർ അലി, നാസർ ലൈസ്, ഗഫൂർ കൊയിലാണ്ടി, നിഹാസ് പാനൂർ എന്നിവർ സംസാരിച്ചു.
സമാജം സെക്രട്ടറി ബിജു മടത്തറ, രക്ഷാധികാരി അശോകൻ ചാത്തന്നൂർ, സമാജം പ്രവർത്തകരായ ബാബു കണ്ണോത്ത്, രതീഷ് നാരായണൻ, സന്തോഷ് തിരുവല്ല, ബിനീഷ്, മോഹനൻ കണ്ണൂർ, ജിതിൻ മാത്തൻ, നാസർ കൊട്ടുകാട്, സുനിൽ പൂവത്തിങ്കൽ, അനിൽ കണ്ണൂർ, അലവി കുട്ടി, വിശ്വംഭരൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സമാജം പ്രസിഡൻറ് ഫിറോസ് പോത്തൻകോട് സ്വാഗതവും പ്രകാശ് ബാബു വടകര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

