അഞ്ചാം ലോക കേരളസഭ നാെള; ജിദ്ദയിൽ നിന്ന് നാല് പ്രതിനിധികൾ
text_fields1.ഡോ. ഷിബു തിരുവനന്തപുരം, 2. അബ്ദുല്ല മുല്ലപ്പള്ളി,
3. സലാഹുദ്ദീൻ കൊഞ്ചിറ, 4. ലാലു
ജിദ്ദ: പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും കേരളത്തിെൻറ വികസന സ്വപ്നങ്ങളും മുഖാമുഖം ചർച്ച ചെയ്യുന്ന അഞ്ചാം ലോക കേരളസഭയ്ക്ക് ജനുവരി 29-ന് തലസ്ഥാനത്ത് തുടക്കമാകും. 31 വരെ നീളുന്ന സംഗമത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. ജിദ്ദയിൽ നിന്ന് നാല് പ്രതിനിധികളാണ് ഇത്തവണ സഭയിൽ അണിനിരക്കുന്നത്.
ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം, രക്ഷാധികാരിമാരായ അബ്ദുള്ള മുല്ലപ്പള്ളി, സലാഹുദ്ധീൻ കൊഞ്ചിറ, യുവജന വേദി കൺവീനർ ലാലു എന്നിവരാണ് ജിദ്ദയിൽനിന്ന് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രവാസി സമൂഹം നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളും തൊഴിൽപരമായ വെല്ലുവിളികളും സഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇവർ അറിയിച്ചു.ജനുവരി 29 വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലോക കേരളസഭ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
30, 31 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ ഔദ്യോഗിക ചർച്ചകൾ നടക്കും. എട്ട് പ്രത്യേക വിഷയങ്ങളിലൂന്നിയുള്ള ചർച്ചകളും ഏഴ് മേഖലകൾ തിരിച്ചുള്ള സെഷനുകളും സമ്മേളനത്തിെൻറ ഭാഗമായി ഉണ്ടാകും.
രണ്ടാം പിണറായി സർക്കാരിെൻറ കാലത്തെ അവസാന ലോക കേരളസഭ എന്ന നിലയിൽ പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപം എന്നിവയിൽ നിർണായകമായ നയരൂപീകരണങ്ങൾ ഈ സമ്മേളനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

