Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫി​ഫ ക്ല​ബ് വേ​ൾ​ഡ്...

ഫി​ഫ ക്ല​ബ് വേ​ൾ​ഡ് ക​പ്പ് ജി​ദ്ദ​യി​ൽ

text_fields
bookmark_border
fifa club world cup
cancel

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഫി​ഫ ക്ല​ബ് വേ​ൾ​ഡ് ക​പ്പ് മ​ത്സ​ര​ത്തി​ന് നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ ജി​ദ്ദ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഡി​സം​ബ​ർ 12 മു​ത​ൽ 22 വ​രെ​യാ​ണ് മ​ത്സ​രം. സൗ​ദി ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നും ഫി​ഫ​യും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​നും താ​ര​ങ്ങ​ൾ​ക്ക് അ​ഭൂ​ത​പൂ​ർ​വ​മാ​യ അ​നു​ഭ​വം പ​ക​രാ​നും ജി​ദ്ദ ന​ഗ​രം ഒ​രു​ക്ക​മാ​ണെ​ന്ന് സൗ​ദി ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ യാ​സ​ർ ബി​ൻ ഹ​സ​ൻ അ​ൽ മി​ഷാ​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​കും​വി​ധം സൗ​ദി ഉ​യ​ർ​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് പു​തി​യ തീ​രു​മാ​നം. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വേ​ഗ​ത​യേ​റി​യ​തു​മാ​യ സ്പോ​ർ​ട്സ് ഡെ​സ്​​റ്റി​നേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യി സൗ​ദി മു​ന്നേ​റി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​നാ​യി ജി​ദ്ദ​യി​ൽ ന​ട​ന്നു​വ​രു​ന്ന ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഫി​ഫ പ്ര​തി​നി​ധി​സം​ഘം ക​ഴി​ഞ്ഞ​യാ​ഴ്ച ജി​ദ്ദ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല സ്‌​പോ​ർ​ട്‌​സ് സി​റ്റി, അ​മീ​ർ അ​ബ്​​ദു​ല്ല അ​ൽ ഫൈ​സ​ൽ സ്​​റ്റേ​ഡി​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ ടൂ​ർ​ണ​മെൻറി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട പ്ര​ധാ​ന സ്​​റ്റേ​ഡി​യ​ങ്ങ​ളും വേ​ദി​ക​ളും സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ, സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പ്, ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പ്, എ​സ്.​ടി.​സി ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ് പ്രി​ക്സ്, ലോ​ക ഹെ​വി വെ​യ്റ്റ് ബോ​ക്സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്, ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ് തു​ട​ങ്ങി നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക് ജി​ദ്ദ ന​ഗ​രം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeddahfifa cup world cup
News Summary - FIFA Club World Cup in Jeddah
Next Story