Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാമ്പുവിലെ ജലോത്സവം ശ്രദ്ധേയമായി

text_fields
bookmark_border
യാമ്പുവിലെ ജലോത്സവം ശ്രദ്ധേയമായി
cancel

യാമ്പു: ദേശീയ ദിനാഘാഷത്തി​​​​െൻറ ഭാഗമായി യാമ്പുവിലെ ശറം ബീച്ചിൽ നടത്തിയ ബോട്ട് റാലി വേറിട്ട കാഴ്ചയായി. 65 ബോട്ടുകൾ പങ്കെടുത്ത പരിപാടി 45 മിനിറ്റ്​ നീണ്ടുനിന്നു. ‘രാജ്യത്തിന്ന്‌ വേണ്ടി ഒരു കൈയൊപ്പ്‌’ എന്ന ശീർഷകത്തിൽ ബഹുജനങ്ങളെ കൂടി പങ്കെടുപ്പിച്ച് നടത്തിയ റാലിയിൽ ഫിഷറീസ്, കോസ്​റ്റ്​ ഗാർഡ്, നാവികസേന എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, കായികതാരങ്ങൾ തുടങ്ങി നൂറ് കണക്കിനാളുകൾ പങ്കെടുത്തു. യാമ്പു ടൂറിസം അതോറിറ്റി ഡയറക്​ടർ സാമിർ അൽ അനീനി പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. യാമ്പുവിലെ പൊതു ജനങ്ങളുടെ വർധിച്ച പിന്തുണ ജലോത്സവത്തിന് കിട്ടിയെന്നും പിറന്ന നാടിനോടുള്ള സ്നേഹമാണ് എല്ലാവരും ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fest-saudi-gulf news
Next Story