സൗദിയിൽ വാഹനാപകടത്തിൽ ഫറോക്ക് സ്വദേശി മരിച്ചു
text_fieldsദമ്മാം: വ്യാഴാഴ്ച രാവിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. ഫറോക്ക് കോടമ്പുഴ ചാത്തംപറമ്പ് കുപ്പാമഠത്തിൽ മുഹമ്മദ് കുട്ടിയുടെ മകൻ അബൂബക്കർ സിദ്ധീഖ് (കുഞ്ഞിമോൻ - 43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെ ദമ്മാം റോഡിൽ അൽഅഹ്സ ചെക്ക് പോസ്റ്റ് കഴിഞ്ഞ് അൽപം മുന്നോട്ട് പോയേപ്പാഴാണ് അപകടമുണ്ടായത്.
നിസാൻ പിക്കപ്പ് വാനിൽ കമ്പനിയുടെ ആളുകളുമായി ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു സിദ്ദീഖ്. വാഹനത്തിെൻറ പിന്നിൽ മറ്റൊരു വാഹനം തട്ടിയെന്ന് തോന്നിയപ്പോൾ അത് പരിശോധിക്കാൻ പുറത്തേക്കിറങ്ങിയ സിദ്ദീഖിനെ അടുത്ത ട്രാക്കിലുടെ അതിവേഗതയിൽ വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ ഒാടിച്ചുപോയി. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
മാതാവ്: മറിയം. ഭാര്യ: മുബീന. മക്കൾ: നാഫിഹ്, നിഫ മറിയം, നാജിഹ്. സഹോദരങ്ങൾ: കുഞ്ഞിമോയ്‌ദീൻ, പാത്തൈ, ശരീഫ, മൈമൂനത്ത്, ഖൈറുന്നിസ, ലത്തീഫ്, സർജില. സാമൂഹിക പ്രവർത്തകൻ ഷാജി വയനാട്, ഫൈസൽ ഇരിക്കൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

