ആലപ്പുഴ ഒ.ഐ.സി.സി പ്രസിഡന്റ് ശരത് സ്വാമിനാഥനെ ആദരിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ലാപ്രസിഡന്റ് ശരത് സ്വാമിനാഥനെ ആലപ്പുഴയില്‍ നടന്ന
കോണ്‍ഗ്രസ് എക്സിക്യൂട്ടിവ് ക്യാമ്പിൽ ആദരിച്ചപ്പോൾ
റിയാദ്: പ്രവാസ ലോകത്തെ മികച്ച സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ലാകമ്മിറ്റി പ്രസിഡന്റ് ശരത് സ്വാമിനാഥനെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു.
ആലപ്പുഴയില്‍ നടന്ന കോണ്‍ഗ്രസ് എക്സിക്യൂട്ടിവ് ക്യാമ്പിലാണ് ആദരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസിയായ ശരത് സ്വാമിനാഥൻ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്റെ (ഇവ) പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഒ.ഐ.സി.സി ജില്ലാകമ്മിറ്റി നടപ്പാക്കുന്ന ഉമ്മന്‍ ചാണ്ടി സ്മാരക സ്കോളര്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത് ശരത് സ്വാമിനാഥാണ്. ഇതെല്ലാം പരിഗണിച്ചാണ് ഡി.സി.സി ആദരിച്ചത്.
മുന്‍ മന്ത്രി കെ.സി. ജോസഫ് പൊന്നാട അണിയിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹമീദ് അധ്യക്ഷത വഹിച്ചു. കുതിരപ്പന്തി എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ശരത് സ്വാമിനാഥന് പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ അഡ്വ.എം. ലിജു, അഡ്വ. ഷാനിമോള്‍ ഉസ്മാന്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സാബു, നെടുമുടി ഹരികുമാര്‍, ആലപ്പുഴ ബ്ലോക്ക് പ്രസിഡൻറ് സി.വി. മനോജ് കുമാര്‍, അഡ്വ. മനോജ് കുമാര്‍, ജെ.എസ്. അടൂര്‍ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

