മുഹമ്മദ് അഫ്സൽ മായക്കരയെ ഒസീമിയ ജിദ്ദ ചാപ്റ്റർ അനുമോദിച്ചു
text_fieldsജിദ്ദ: സൗദി പ്രീമിയം ഇഖാമ ലഭിച്ച ജിദ്ദയിലെ പ്രമുഖ ബിസിനസ്സ് സംരംഭകനും കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് പൂർവ വിദ്യാർഥി സംഘടന (ഒസീമിയ) ജിദ്ദ ചാപ്റ്റർ വൈസ് പ്രസിഡന്റുമായ മുഹമ്മദ് അഫ്സൽ മായക്കരയെ ഒസീമിയ ജിദ്ദ ചാപ്റ്റർ അനുമോദിച്ചു. കെ.എൻ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ലത്തീഫ് പൊന്നാട് അധ്യക്ഷത വഹിച്ചു.
അഫ്സൽ മായക്കര, സി.ടി ശിഹാബ്, നൗഷാദ് ബാവ, എം.എ ലത്തീഫ്, ഫൈസൽ പാലത്തിങ്ങൽ, ഷംസുദ്ദീൻ വെള്ളുവമ്പ്രം, അനസ് തെറ്റൻ, സി. റഈസ്, എം. അബ്ദുൽ മാലിക്, നിസാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.വി മെഹബൂബ് സ്വാഗതവും ട്രഷറർ ഇംതാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

