യുനൈറ്റഡ് എഫ്.സി, ഹാഫ് ലൈറ്റ് എഫ്.സി വേൾഡ് കപ്പ് പ്രവചന മത്സര ഫലം
text_fieldsയുനൈറ്റഡ് എഫ്.സി, ഹാഫ് ലൈറ്റ് എഫ്.സി വേൾഡ് കപ്പ് പ്രവചന മത്സര ഫല വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുന്നു
റിയാദ്: റിയാദിലെ പ്രമുഖ ഫുട്ബാൾ കൂട്ടായ്മകളായ യുനൈറ്റഡ് എഫ്.സി റിയാദും ഹാഫ് ലൈറ്റ് എഫ്.സി റിയാദും ചേർന്ന് തങ്ങളുടെ അംഗങ്ങൾക്കായി സംഘടിപ്പിച്ച വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ നൂറു കൊണ്ടോട്ടിയും അസ്ഹർ വള്ളുവമ്പ്രവും ജേതാക്കളായി. ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് ഓരോരുത്തരുടെയും പ്രവചനങ്ങൾ വിലയിരുത്തുകയും കൃത്യമായ കണക്കുകൂട്ടലുകൾക്ക് പോയിൻറുകൾ നൽകുകയും ചെയ്തിരുന്നു.
തുടർന്ന് അവസാന മത്സര ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിൻറുകൾ കരസ്ഥമാക്കിയവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്. വിജയികൾക്കുള്ള ഉപഹാരങ്ങൾ യുനൈറ്റഡ് എഫ്.സി ക്യാപ്റ്റൻ ശൗലിക്, എക്സ്ക്യൂട്ടീവ് മെമ്പർ റഫ്സാൻ കുരുണിയാൻ എന്നിവർ ചേർന്ന് നൽകി.
ചടങ്ങുകൾക്കും പ്രവചന മത്സരത്തിനും മജീദ് ബക്സർ, ആദിൽ ഉദിരംപൊയിൽ, ചെറിയാപ്പു മേൽമുറി, ഷഫീഖ് കരുവാരക്കുണ്ട്, ഹകീം, സുൽഫി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

