എഫ്.സി മുറബ്ബ ചാമ്പ്യൻസ് ട്രോഫി: യർമൂക് എഫ്.സി ജേതാക്കൾ
text_fieldsറിയാദ്: എഫ്.സി മുറബ്ബ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ യർമൂക് എഫ്.സി ജേതാക്കളായി. റിയാദിലെ അൽ ഇസ്ഖാൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു. വാശിയേറിയ ഫൈനലിൽ സഫറാത് എഫ്.സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച കളിക്കാരനായി സുജൻ ലാമയെയും മികച്ച ഗോൾകീപ്പർ ആയി മുഹമ്മദ് ഫൈസലിനെയും മികച്ച ഡിഫൻഡർ ആയി ഫവാസിനെയും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മുഹമ്മദ് നസീഫ് അർഷാദിനെയും തെരഞ്ഞെടുത്തു.
സമ്മാനവിതരണ ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് മുറബ്ബ ബ്രാഞ്ച് ജനറൽ മാനേജർ സമീർ ചാത്തോളി, ഡെപ്യൂട്ടി ജനറൽ മാനേജർ ഇ.കെ. ഫൈസൽ, മാനേജർമാരായ ഒ.കെ. ഫൈസൽ, ലാലു വർക്കി, ക്ലബ് ഭാരവാഹികളായ നിതിൻ ബഹനാൻ, ഇർഷാദ്, സുഹൈൽ, അബ്ദുനാഫി, ആബിദ് മുണ്ട, ജംഷി തുടങ്ങിയവർ സംസാരിച്ചു.

