എഫ്.സി മുറബ്ബ ചാമ്പ്യൻസ് ട്രോഫി ആഴ്സണൽ എഫ്.സിക്ക്
text_fieldsഎഫ്.സി മുറബ്ബ സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ
ആഴ്സണൽ എഫ്.സി
റിയാദ്: എഫ്.സി മുറബ്ബ സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ ആഴ്സനൽ എഫ്.സി ജേതാക്കളായി. റിയാദ് സുലൈ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ നിരവധി ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ആഴ്സനൽ എഫ്.സി വിജയിച്ചത്. ടൂർണമെന്റിൽ എഫ്.സി യുനൈറ്റഡ് മുറബ്ബ റണ്ണേഴ്സ് അപ്പ് ആയി. ടൂർണമെന്റിൽ മികച്ച കളിക്കാരനായി മുനവ്വറിനെയും മികച്ച ഡിഫൻഡറായി ഹമീദിനെയും മികച്ച ഗോൾ കീപ്പറായി സാഹിറിനെയും ടൂർണമെന്റിൽ ടോപ്പ് സ്കോററായി ബബിനെയും തെരഞ്ഞെടുത്തു. പുരസ്കാര വിതരണ ചടങ്ങിൽ ജനറൽ മാനേജർ ലുലു ഹൈപ്പർമാർക്കറ്റ് മുറബ്ബ ബ്രാഞ്ച് സമീർ ചാത്തോളി, ഡെപ്യൂട്ടി ജനറൽ മാനേജർ റോഷൻ മുത്താന, മാനേജർമാരായ ഒ.കെ. ഫൈസൽ, ഇ.കെ. ഫൈസൽ, അബ്ദുസ്സലാം, ക്ലബ്ബ് ഭാരവാഹികളായ നിഥിൻ, ഹതാശ്, അഫ്സൽ, അബ്ബദുനാഫി തുടങ്ങിയവർ സംസാരിച്ചു.

