Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഫ്.സി മുറബ്ബ ചാമ്പ്യൻസ് ട്രോഫി ആഴ്സണൽ എഫ്.സിക്ക്

text_fields
bookmark_border
എഫ്.സി മുറബ്ബ ചാമ്പ്യൻസ് ട്രോഫി ആഴ്സണൽ എഫ്.സിക്ക്
cancel
camera_alt

എഫ്.സി മുറബ്ബ സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ആഴ്സണൽ എഫ്.സി

റിയാദ്: എഫ്.സി മുറബ്ബ സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ ആഴ്സണൽ എഫ്.സി ജേതാക്കളായി. റിയാദ് സുലൈ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ നിരവധി ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്സണൽ എഫ്.സി വിജയിച്ചത്.

ടൂർണമെന്റിൽ എഫ്.സി യുനൈറ്റഡ് മുറബ്ബ റണ്ണേഴ്സ് അപ്പ് ആയി. ടൂർണമെന്റിൽ മികച്ച കളിക്കാരനായി മുനവ്വറിനെയും മികച്ച ഡിഫൻഡറായി ഹമീദിനെയും മികച്ച ഗോൾ കീപ്പറായി സാഹിറിനെയും ടൂർണമെന്റിൽ ടോപ്പ് സ്കോററായി ബബിനെയും തെരഞ്ഞെടുത്തു.

പുരസ്കാര വിതരണ ചടങ്ങിൽ ജനറൽ മാനേജർ ലുലു ഹൈപ്പർമാർക്കറ്റ് മുറബ്ബ ബ്രാഞ്ച് സമീർ ചാത്തോളി, ഡെപ്യൂട്ടി ജനറൽ മാനേജർ റോഷൻ മുത്താന, മാനേജർമാരായ ഒ.കെ. ഫൈസൽ, ഇ.കെ. ഫൈസൽ, അബ്ദുസ്സലാം, ക്ലബ്ബ് ഭാരവാഹികളായ നിഥിൻ, ഹതാശ്, അഫ്സൽ, അബ്ബദുനാഫി തുടങ്ങിയവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story