ഫസൽ കൂത്തുപറമ്പിന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫസൽ കൂത്തുപറമ്പിന് ചങ്ക് ബ്രോസ് യാത്രയയപ്പ് നൽകിയപ്പോൾ
ദമ്മാം: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫസൽ കൂത്തുപറമ്പിന് സുഹൃത്തുക്കൾ യാത്രയപ്പ് നൽകി. ദമ്മാം സുമ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ദമ്മാം ചങ്ക് ബ്രോസ് കുട്ടായ്മയാണ് യാത്രയപ്പ് നൽകിയത്.പരിപാടിയിൽ അബ്ദുൽ മജീദ് അധ്യക്ഷതവഹിച്ചു. അഷ്റഫ് കൊണ്ടോട്ടി, അബ്ദുൽ കരീം, ഹാരിസ്, സിറാജ്, നൗഷാദ്, ഫൈസൽ, റാസിഖ് എന്നിവർ സംസാരിച്ചു. 1983ൽ ദമ്മാമിൽ ക്ലീനിങ് വിസയിലാണ് ഫസൽ എത്തിയത്. തുടർന്ന് വിവിധ കമ്പനികളിൽ ജോലികൾ ചെയ്യുകയും ബിസിനസ് മേഖലയിൽ കടക്കുകയായിരുന്നു. ദമ്മാം ദുരിതപ്പെട്ട് സീക്കോ ഭാഗത്ത് എത്തുന്നവരെ സംഘടനകൾക്ക് അതീതമായി എല്ലാവിധ സഹായ സഹകരണങ്ങളും നൽകിയ വ്യക്തി കൂടിയായിരുന്നു. നിശബ്ദ സാമൂഹിക പ്രവർത്തനം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ പ്രവൃത്തി എടുത്തു പറയേണ്ടതാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അബ്ദുൽ മജീദ് പറഞ്ഞു. കൂത്തുപറമ്പിൽ ഷോപ്പിങ് കോംപ്ലക്സ് ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഭാര്യയും മൂന്നു പെൺമക്കളുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

