Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​റ​ബി​ക്​...

അ​റ​ബി​ക്​ കാ​ലി​ഗ്ര​ഫി​യി​ൽ ക​ര​വി​രു​തു​മാ​യി ഫാ​ത്വി​മ ഷ​ഹ​ന

text_fields
bookmark_border
അ​റ​ബി​ക്​ കാ​ലി​ഗ്ര​ഫി​യി​ൽ ക​ര​വി​രു​തു​മാ​യി ഫാ​ത്വി​മ ഷ​ഹ​ന
cancel

സാ​ബു മേ​ല​തി​ൽ

ജു​ബൈ​ൽ: അ​റ​ബി അ​ക്ഷ​ര​ങ്ങ​ൾ കൊ​ണ്ടു​ള്ള ചി​ത്ര​വേ​ല​യി​ൽ ക​ര​വി​രു​തു​ തെ​ളി​യി​ച്ച്​ പ്ര​വാ​സി വീ​ട്ട​മ്മ. കാ​ലി​ഗ്ര​ഫി​യി​ൽ വി​രി​ഞ്ഞ മി​ഴി​വാ​ർ​ന്ന ര​ച​ന​ക​ളു​ടെ വ​ലി​യ സ​മ്പാ​ദ്യ​മാ​ണ്​ ജു​ബൈ​ലി​ൽ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി ഫാ​ത്വി​മ ഷ​ഹ​ന സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ചോ​യ്യാ​ൻ​ക​ണ്ടി മൂ​സ-​ഹൈ​റു​ന്നി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ജു​ബൈ​ൽ ഡി​വി​ടാ​ഗ്‌ ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട് മാ​നേ​ജ​റാ​യ ഹ​ഷീ​റി​െൻറ ഭാ​ര്യ​യു​മാ​യ ഫാ​ത്വി​മ ഷ​ഹ​ന സ്വ​യം പ​ഠി​ച്ചെ​ടു​ത്ത​താ​ണ്​ കാ​ലി​ഗ്ര​ഫി. ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദ​മു​ള്ള ഷ​ഹ​ന​ക്ക് പാ​ഴ്വ​സ്തു​ക്ക​ളി​ൽ​നി​ന്ന്​ മി​ക​വു​റ്റ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന ഹോ​ബി.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ ജു​ബൈ​ൽ ശാ​ഖ ന​ട​ത്തി​യ 'ബെ​സ്​​റ്റ്​ ഔ​ട്ട് ഓ​ഫ് വേ​സ്​​റ്റ്​' മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യി​രു​ന്നു. വി​വി​ധ രൂ​പ​ങ്ങ​ളാ​യി പു​ന​ർ​ജ​നി​ച്ച പാ​ഴ്വ​സ്തു​ക്ക​ൾ​കൊ​ണ്ട് വീ​ട​കം നി​റ​ഞ്ഞ​പ്പോ​ഴാ​ണ് കാ​ലി​ഗ്ര​ഫി​യി​ൽ ഒ​രു​കൈ നോ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ലോ​ക​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ കാ​ലി​ഗ്ര​ഫി വി​ദ​ഗ്​​ധ​രു​ടെ വി​ഡി​യോ​ക​ൾ ക​ണ്ടു. അ​തി​െൻറ സ​ങ്കേ​ത​ങ്ങ​ൾ പ​ല ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​യി പ​ഠി​ച്ചെ​ടു​ത്തു. ആ​ദ്യം അ​വ പേ​പ്പ​റി​ൽ പ​രീ​ക്ഷി​ച്ചു.

പി​ന്നീ​ട് കാ​ൻ​വാ​സ് വാ​ങ്ങി അ​തി​ൽ ചെ​യ്തു​നോ​ക്കി. അ​ത്ഭു​ത​മാ​യി​രു​ന്നു ഫ​ലം. കാ​ൻ​വാ​സി​ൽ പെ​ൻ​സി​ലും അ​ക്രി​ലി​ക് പെ​യി​ൻ​റും ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ലി​ഗ്ര​ഫി ചെ​യ്യു​ന്ന​ത്. വാ​ർ​ണി​ഷ് കൂ​ടി പൂ​ശു​ന്ന​തോ​ടെ ഇ​വ​ക്ക് തി​ള​ക്കം വ​ർ​ധി​ക്കു​ക​യും ദീ​ർ​ഘ​നാ​ൾ കേ​ടു​കൂ​ടാ​തെ ഇ​രി​ക്കു​ക​യും ചെ​യ്യും. വൃ​ത്തി​യാ​ക്കാ​നും എ​ളു​പ്പ​മാ​ണെ​ന്ന് ഷ​ഹ​ന പ​റ​യു​ന്നു. തു​ളു​ത്ത്, ദി​വാ​നി, നെ​സ്‌​ക്, കൂ​ഫി എ​ന്നി​ങ്ങ​നെ നാ​ലു ര​ച​നാ​രീ​തി​ക​ളാ​ണ് കാ​ലി​ഗ്ര​ഫി​ക്ക് പൊ​തു​വാ​യി ഉ​ള്ള​ത്. ഇ​തി​ൽ തു​ളു​ത്ത് രീ​തി​യാ​ണ് ഷ​ഹ​ന പി​ന്തു​ട​രു​ന്ന​ത്. അ​ക്ഷ​ര​ങ്ങ​ളു​ടെ മി​ക​ച്ച സ്​​റ്റൈ​ലും ദു​ഷ്ക​ര​മ​ല്ലാ​ത്ത വാ​യ​ന​യും സാ​ധ്യ​മാ​കു​ന്ന​തി​നാ​ലാ​ണ് തു​ളു​ത്ത് പി​ന്തു​ട​രാ​ൻ കാ​ര​ണം.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ എ​ണ്ണ​മ​റ്റ ര​ച​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ജു​ബൈ​ൽ ബീ​ച്ച് ക്യാ​മ്പി​ൽ ന​ട​ന്ന ഫ്ര​റ്റേ​ണി​റ്റി ഫോ​റ​ത്തി​െൻറ പ​രി​പാ​ടി​യി​ലും പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി വ​നി​ത ഘ​ട​കം ദ​മ്മാ​മി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ലും ഷ​ഹ​ന​യു​ടെ കാ​ലി​ഗ്ര​ഫി പ്ര​ദ​ർ​ശ​നം അ​ര​ങ്ങേ​റി. സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജു​ബൈ​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ലി​ഗ്ര​ഫി​യു​ടെ ര​ച​നാ​രീ​തി​ക​ൾ പ​ഠി​പ്പി​ച്ചു​കൊ​ടു​ത്തു.

പൂ​ർ​ത്തി​യാ​ക്കി​യ സൃ​ഷ്​​ടി​ക​ൾ ചി​ല​തൊ​ക്കെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും ന​ൽ​കി. ഇ​പ്പോ​ൾ ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. കാ​ലി​ഗ്ര​ഫി​യു​ടെ നൂ​ത​ന​വും മി​ക​വു​മു​ള്ള സ​ങ്കേ​ത​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കി മ​റ്റു ഭാ​ഷ​ക​ളു​ടെ ലി​പി​ക​ളി​ലും അ​വ പ​രീ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഷ​ഹ​ന പ​റ​യു​ന്നു. മ​ക്ക​ൾ: അ​ബ്​​ദു​ല്ലാ​ഹ് റ​ബാ​ഹ്, അ​ബ്​​ദീ​ൻ ഹ​ഷീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabic calligraphyFatwa Mashahna
Next Story