ഫാത്തിമ തഹ്ലിയ ഫെബ്രുവരി 17ന് ദമ്മാമിൽ
text_fieldsഫാത്തിമ തഹ്ലിയ
ദമ്മാം: ദമ്മാം എക്സ്പാട്രിയേറ്റ് വുമൻസ് ഫോറവും റൈസിങ് സ്റ്റാർസ് ദമ്മാമും ഫെബ്രുവരി 17ന് സംഘടിപ്പിക്കുന്ന ‘മിലൻ 23 മ്യൂസിക്കൽ ഈവ്’ സംഗീത വിരുന്നിൽ ‘ഹരിത’മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത ഗായിക സജ്ല സലീം, ഗായകരായ സലീൽ, ജിയോ, കീബോഡിസ്റ്റ് ബിലാൽ എന്നിവർ അണിനിരക്കുന്ന മ്യൂസിക്കൽ നൈറ്റിന് മുന്നോടിയായി സൗദി കിഴക്കൻ പ്രവിശ്യയിലെ പൊതുസമൂഹവുമായി സ്ത്രീപക്ഷ സംബന്ധമായ ആനുകാലിക വിഷയങ്ങളിലൂന്നി ഫാത്തിമ തഹ്ലിയ സംവദിക്കും.
പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഹുസ്ന ആസിഫ്, റിഫാന ആസിഫ്, ജസീല റസാക്ക് തുടങ്ങിയവരുമായി 0543465009, 0504575897 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

