Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി​താ​വി​െൻറ...

പി​താ​വി​െൻറ ഘാ​ത​ക​നും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

text_fields
bookmark_border
പി​താ​വി​െൻറ ഘാ​ത​ക​നും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
cancel

റി​യാ​ദ്: സ്വ​ന്തം പി​താ​വി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സ്വ​ദേ​ശി പൗ​ര​നും, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​റ്റൊ​രാ​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഞാ​യ​റാ​ഴ്ച ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ക്ക മേ​ഖ​ല​യി​ൽ വെ​ച്ചാ​ണ് ന​വാ​ഫ് ബി​ൻ അ​ലി ബി​ൻ ദാ​കി​ർ അ​ൽ സ​ഹ്റാ​നി എ​ന്ന പൗ​ര​െൻറ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഇ​യാ​ൾ സ്വ​ന്തം പി​താ​വി​നെ ക​ത്തി​കൊ​ണ്ട് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​തി, ത​െൻറ ജ​ന​ന​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ പി​താ​വി​നെ ത​ന്നെ ഇ​ല്ലാ​താ​ക്കി​യ ന​ട​പ​ടി അ​ങ്ങേ​യ​റ്റം ക്രൂ​ര​വും സ​മൂ​ഹ​ത്തി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന​തു​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി​യെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​ക​യും കു​റ്റം തെ​ളി​യു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് സ്പെ​ഷ​ലൈ​സ്ഡ് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പീ​ൽ കോ​ട​തി​യും സു​പ്രീം കോ​ട​തി​യും വി​ധി ശ​രി​വെ​ച്ച​തോ​ടെ രാ​ജ​ക​ൽ​പ​ന പ്ര​കാ​രം ശി​ക്ഷ ന​ട​പ്പാ​ക്കി.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ആം​ഫെ​റ്റാ​മൈ​ൻ ഗു​ളി​ക​ക​ൾ ക​ട​ത്തി​യ കേ​സി​ൽ ഖാ​ലി​ദ് ബി​ൻ അ​ലി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മാ​ദി​ഹ് എ​ന്ന സൗ​ദി പൗ​ര​െൻറ വ​ധ​ശി​ക്ഷ​യും ഇ​ന്ന് ന​ട​പ്പാ​ക്കി. രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യും അ​ത് വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ഇ​യാ​ൾ​ക്ക് ശി​ക്ഷ ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ്പീ​ൽ കോ​ട​തി​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​ന് ശേ​ഷം രാ​ജ​ക​ൽ​പ്പ​ന പ്ര​കാ​ര​മാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും നീ​തി ന​ട​പ്പാ​ക്കു​ന്ന​തി​നും സൗ​ദി സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യും ഹ​നി​ക്കു​ന്ന​വ​ർ​ക്കും, സ​മൂ​ഹ​ത്തെ​യും യു​വാ​ക്ക​ളെ​യും ന​ശി​പ്പി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കും ഇ​സ്‌​ലാ​മി​ക ശ​രീ​അ​ത്ത് പ്ര​കാ​ര​മു​ള്ള ക​ഠി​ന​മാ​യ ശി​ക്ഷ ത​ന്നെ ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Father's killer and drug smuggler executed
Next Story