ഡ്യൂൺസ് സ്കൂളിൽ പിതൃദിനം ആഘോഷിച്ചു
text_fieldsറിയാദിലെ ഡ്യൂൺസ് സ്കൂളിൽ സംഘടിപ്പിച്ച പിതൃദിനാഘോഷത്തിൽനിന്ന്
റിയാദ്: ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ മുർസലാത്ത്, മലസ് ബ്രാഞ്ചുകളിൽ പിതൃദിനം ആഘോഷിച്ചു. കുട്ടികളുടെ പിതാക്കന്മാർ സജീവമായി പങ്കെടുത്തു.
കുട്ടികളുടെ ജീവിതത്തിൽ അച്ഛന്മാരുടെ പങ്ക്, സ്നേഹം, സമർപ്പണം എന്നിവയോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ സംഗീത അനുപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളർച്ചയിലും ലക്ഷ്യബോധത്തിലും അച്ഛന്മാരുടെ പങ്കിനെ കുറിച്ച് അവർ സംസാരിച്ചു.
വിദ്യാർഥികൾ അച്ഛന്മാർക്കായി ഒരുക്കിയ നൃത്തവും അച്ഛന്മാരും മക്കളും ചേർന്നൊരുക്കിയ മനോഹരമായ റാംപ് വാക്കും പാട്ടുകളും പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായി. ബന്ധങ്ങളുടെ ഊഷ്മളത ഉണർത്തുന്ന ഗെയിമുകളും ചടങ്ങിന്റെ ഭാഗമായിരുന്നു. ‘ബെസ്റ്റ് ഡാഡ് എവർ’ എന്ന് പ്രമേയത്തിൽ കുട്ടികൾ ഒരുക്കിയ ട്രോഫികൾ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി പിതാക്കന്മാർക്ക് സമ്മാനിച്ചു. സ്കൂൾ ഭാരവാഹികളും അധ്യാപകരും ചേർന്ന് എല്ലാ അച്ഛന്മാർക്കും സ്നേഹസമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് വിദ്യ വിനോദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

