ഡോക്ടർമാരുടെ കൂട്ടായ്മയിൽ ഫാദേഴ്സ് ഡേയും ഡോക്ടേഴ്സ് ഡേയും ആഘോഷിച്ചു; നിർധനർക്ക് ധനസഹായം പ്രഖ്യാപിച്ചു
text_fieldsമലയാളി ഡോക്ടേഴ്സ് അസോസിയേഷൻ ഡോക്ടേഴ്സ്
ഡേ, ഫാദേഴ്സ് ഡേ പരിപാടിയിൽ ആദരിച്ചവർ
ദമ്മാം: മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ, ഐ.എം.എ, വിമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫാദേഴ്സ് ഡേയും ഡോക്ടേഴ്സ് ഡേയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഡോ. ഹാഷിഖ് കളത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംഘടനയിലെ മുതിർന്ന രണ്ട് പിതാക്കളെ ചടങ്ങിൽ ആദരിച്ചു. ജോളി ലോനപ്പനെ ഡോക്ടർമാരായ യാസ്മിൻ, സെബിൻ എന്നിവരും, മുഹമ്മദ് ഷാഫിയെ ഡോ. റാമിയ, ഡോ. രഞ്ജിത്ത് എന്നിവരും പൊന്നാടയും ആദര ഫലകവും നൽകി ആദരിച്ചു.
സംഘടനയിലെ മുതിർന്ന നാല് ഡോക്ടർമാർക്ക് ചടങ്ങിൽ ആദരമർപ്പിച്ചു. ഡോ. മജീദ് കവറോഡിയെ ഡോ. സലാമും ഡോ. ഉസ്മാനും, ഡോ. പ്രിൻസിനെ ഡോ. ഹാഷിഖും ഡോ. ഇസ്മാഈൽ രയരോത്തും, ഡോ. ഡോണയെ ഡോ. നിഷയും ഡോ. ഷിഹാബും, ഡോ. ബിന്ദുവിനെ ഡോ. ബിജുവും ഡോ. അജിയും പൊന്നാടയും ആദരഫലകവും അണിയിച്ച് ആദരിച്ചു.
ഡോക്ടേഴ്സ് യൂനിഫോമിൽ കുട്ടികൾ അണിനിരന്ന ഫാഷൻ ഷോ ആഘോഷങ്ങൾക്ക് പുതുമയും ആഹ്ലാദവും പകർന്നു. തുടർന്ന് സംഘടനാംഗങ്ങൾ അവതരിപ്പിച്ച വിവിധ ഗാനങ്ങളും നൃത്തപരിപാടികളും അരങ്ങേറി. ദമ്മാമിലെ പ്രശസ്ത ഗായിക കല്യാണി ബിനുവിനെ ചടങ്ങിൽ ഡോ. പിങ്കി ആദരിച്ചു. ഡോ. മനീഷ്, ഡോ. നൂർജഹാൻ എന്നിവർ ആശംസകൾ നേർന്നു.
ഡോ. റാമിയ, ഡോ. അജി എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. ആഘോഷങ്ങളോടനുബന്ധിച്ച് നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഹോം ചാരിറ്റബിൾ ട്രസ്റ്റിെൻറ സേവനപ്രവർത്തനങ്ങൾക്കായി ധനസഹായം പ്രഖ്യാപിച്ചു. അർഹരായ രോഗികൾക്കും നിർധനർക്കും ട്രസ്റ്റ് നൽകുന്ന ചികിത്സാ-സാമൂഹിക പിന്തുണകളെക്കുറിച്ച് വേദിയിൽ പരാമർശിച്ചു. ഡോ. ലിൻസ സ്വാഗതവും ഡോ. ഷമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

