അവയവങ്ങളുടെ നോമ്പ്
text_fieldsദൈവഭക്തി ആർജിക്കാൻ മനുഷ്യെൻറ ആമാശയം മാത്രം നോമ്പെടുത്താൽ പോരാ, നോമ്പ് മുഴുവൻ അവയവങ്ങളിലും പ്രകടമാവണം. പ്രവാചകശിഷ്യനായ ജാബിർ പറയുന്നു: ''നീ നോമ്പുകാരനായാൽ കാതും കണ്ണും നാവും നോെമ്പടുക്കണം'' നമ്മുടെ അവയവങ്ങളുടെ നോമ്പ് ഇങ്ങനെ സംഗ്രഹിക്കാം:
നാവ്: കളവ്, പരദൂഷണം, ഏഷണി, അശ്ലീലം, പരിഹാസം, അനാവശ്യ തർക്കം എന്നിവയിൽനിന്നെല്ലാം വിട്ടുനിൽക്കലാണ് നാവിെൻറ നോമ്പ്. നാവ് നന്നായാലേ മനുഷ്യെൻറ പ്രവർത്തനങ്ങൾ നന്നാവൂ എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, അല്ലാഹുവിനോട് ഭക്തി പുലർത്തുവിൻ, നല്ലത് സംസാരിക്കുവിൻ. എങ്കിൽ, അല്ലാഹു നിങ്ങളുടെ കർമങ്ങൾ നന്നാക്കുകയും പാപങ്ങൾ പൊറുത്തുതരുകയും ചെയ്യും'' (33: 70–71). ദൈവസ്മരണയിൽനിന്ന് അകറ്റുന്ന മുഴുവൻ സംസാരങ്ങളും നോമ്പുകാരൻ ഒഴിവാക്കണം. ''നോമ്പ് പരിചയാണ്. നോമ്പുകാരൻ മോശം വർത്തമാനങ്ങൾ പറയാതിരിക്കുകയും കെട്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയും വേണം. ആരെങ്കിലും ശണ്ഠകൂടുകയോ ശകാരിക്കുകയോ ചെയ്താൽ നോമ്പുണ്ടെന്നു പറയട്ടെ'' എന്നും പ്രവാചകൻ പഠിപ്പിച്ചു. വ്യാജവാക്കും പ്രവൃത്തിയും ഒരാൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ അന്നപാനീയങ്ങൾ മാത്രം അയാൾ ഒഴിവാക്കണമെന്ന് അല്ലാഹുവിന് ഒരു നിർബന്ധവുമില്ല.
കണ്ണ്: ദൈവം വിലക്കിയതോ ഹൃദയത്തെ ദൈവിക ചിന്തയിൽ നിന്ന് തെറ്റിക്കുന്നതോ ആയ ഒന്നും നോക്കാതിരിക്കുകയാണ് കണ്ണിെൻറ നോമ്പ്. നാഥനെ ഭയപ്പെട്ട് ആരെങ്കിലും നിഷിദ്ധ നോട്ടം ഉപേക്ഷിച്ചാൽ അല്ലാഹു അവെൻറ ഹൃദയത്തിന് വിശ്വാസത്തിെൻറ മധുരമേകുമെന്നു പ്രവാചകൻ അരുളി.
കാത്: അല്ലാഹു വിലക്കിയ കാര്യങ്ങൾ കേൾക്കാതിരിക്കലാണ് കാതിെൻറ നോമ്പ്. പറയൽ നിഷിദ്ധമായതൊക്കെ കേൾക്കലും നിഷിദ്ധമാണ്. പരദൂഷണം പറയുന്നവനും കേൾക്കുന്നവനും കുറ്റത്തിൽ പങ്കാളികളാണെന്ന് പ്രവാചകനും അരുളിയിട്ടുണ്ട്.
(നാല്) : കൈകാലുകൾ: അല്ലാഹു വിലക്കിയത് ചെയ്യാതിരിക്കുകയും സമ്പാദിക്കാതിരിക്കുകയും ചെയ്യൽ കൈകളുടെയും, വിലക്കിയ മാർഗത്തിൽ ചരിക്കാതിരിക്കുന്നത് കാലുകളുടെയും നോമ്പാണ്. ഇമാം ഗസ്സാലി പറയുന്നത് നോക്കൂ : ''വൈകുന്നേരം വരെ അല്ലാഹു അനുവദിച്ച ഭക്ഷണങ്ങൾ ഒഴിവാക്കി നോമ്പനുഷ്ഠിച്ച ആൾ വൈകുന്നേരം അനുവദനീയമാണെന്നുറപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നതിൽ എന്തർഥമാണുള്ളത്. ഒരു കെട്ടിടം നിർമിക്കുകയും ഒരു പട്ടണം തകർക്കുകയും ചെയ്തവനെ പോലെ വിഡ്ഢിയാണയാൾ.''
ഇങ്ങനെ അവയവങ്ങൾ മുഴുവൻ നോമ്പെടുക്കുമ്പോഴേ നോമ്പിെൻറ ചൈതന്യം നേടിയെടുക്കാൻ കഴിയുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

