ഗാന്ധിവചനങ്ങളെപ്പോലും സ്വന്തമാക്കുന്ന ഫാഷിസ്റ്റ് ശ്രമങ്ങൾ അപലപനീയം -ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി ഗാന്ധിജയന്തിദിന പരിപാടി പാപ്പറ്റ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്തോറും കൂടുതൽ ശക്തമാകുന്ന പ്രതിഭാസമായി ഗാന്ധിജി മാറുകയാണെന്നും അതിൽ ഇപ്പോഴും വിറളിപൂണ്ടു കഴിയുകയാണ് ഘാതകരുടെ പിന്മുറക്കാരെന്നും ഒ.സി.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി സ്ഥാപക നേതാവും മുൻ പ്രസിഡൻറുമായ പാപ്പറ്റ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ചെമ്പൻ അബ്ബാസ്, നൗഷാദ് അടൂർ, മുജീബ് മുത്തേടത്ത്, മനോജ് മാത്യു അടൂർ, മുജീബ് തൃത്താല, അസാബ് വർക്കല, അനിൽകുമാർ പത്തനംതിട്ട, ഹരികുമാർ ആലപ്പുഴ, സഹീർ മാഞ്ഞാലി, ശരീഫ് അറക്കൽ, ഹകീം പാറക്കൽ, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, റഫീഖ് മൂസ ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട് നന്ദിയും പറഞ്ഞു.

