‘ഫർസാൻ ദ്വീപ്​’ ജൈവ വൈവിധ്യത്തി​െൻറ കലവറ

ഫർസാൻ ദ്വീപിലെ വിവിധ ദൃശ്യങ്ങൾ

സൗദി അറേബ്യയുടെ തെക്ക്​ പടിഞ്ഞാറുള്ള ജൈവവൈവിധ്യത്തി​​െൻറ കലവറയാണ്​ ‘ഫർസാൻ ദ്വീപ്​’.​​ ജീസാൻ തീരത്ത്​ നിന്ന്​ നോക്കു​േമ്പാൾ ചെങ്കടലിൽ​ ഏറെ അകലെയല്ലാതെ കാണുന്ന കൊച്ചുദീപുകളുടെ കൂട്ടത്തിലെ പ്രകൃതിരമണീയത ഏറിയതും വലുപ്പമുള്ളതുമായ ഒന്നാണിത്​​​​. ജീസാനിൽ നിന്ന്​ ഉദേശം 40 കിലോമീറ്റർ ദുരെയാണ്​ ദ്വീപ്​ സ്ഥിതി ചെയ്യുന്നത്​.​ കടലിലേക്ക്​ എത്തി നോക്കുന്ന വലിയ പാറകളും അരുവികളും മരങ്ങളും കണ്ടൽകാടുകളും വിവിധതരം ചെടികളും പായലുകളും നിറഞ്ഞിരിക്കുന്നു​ ദ്വീപിൽ​. 230 ഇനം മത്സ്യങ്ങൾ ഇവിടെയുണ്ടെന്നാണ്​ കണക്ക്​​. ചില ഇനങ്ങൾ അപൂർവവും വംശനാശ ഭീഷണി നേരിടുന്നവയുമാണ്​​​. ഡോൾഫിനുകളും ആമകളുമുണ്ട്​. 50 ഒാളം ഇനം പവിഴങ്ങളുണ്ട്​. സൗദിയിൽ ഏറ്റവും കൂടുതൽ മാനുകൾ കാണപ്പെടുന്ന സ്​ഥലവും ഫർസാനാണ്​​.

ദേശാടന പക്ഷികളുടെ പ്രധാന സ​േങ്കതവുമാണ്​. 165 ഒാളം ഇനം പക്ഷികളും നിരവധി പക്ഷികൂടുകളും പ്രദേശത്തുണ്ട്. മധ്യപൗരസ്​ത്യദേശത്തെ​ ഏറ്റവും കൂടുതൽ പരുന്തുകളും കടൽ കാക്കകളും സംഗമിക്കുന്ന കേന്ദ്രം​. 180 ഒാളം ഇനം ചെടികളുണ്ട്​.​ ഇതിൽ നാലെണ്ണം ഫർസാൻ ദ്വീപിൽ മാത്രം കാണുന്നവയാണ്​. ഉസ്​മാനിയ കോട്ട, നജ്​ദി പള്ളി, ഇബ്രാഹീം മിഫ്​താഹ്​ മ്യൂസിയം എന്നിവ പ്രദേശത്തെ എടുത്ത പറയേണ്ട പൈതൃകസ്​ഥലങ്ങളാണ്​.

മത്സ്യബന്ധനത്തിനും ഏറെ അനുയോജ്യമാണ്​. അതുകൊണ്ട്​ തന്നെ അക്കാര്യത്തിലും ഇവിടം പ്രശസ്​തമാണ്​​. വർഷന്തോറുമുണ്ടാകുന്ന ‘ഹരീദ്’​ മത്സ്യ ചാകര പ്രദേശത്തുകാർക്ക്​ ഉത്സവം പോലെയാണ്​. ടൂറിസ്​റ്റുകളുടെയും സന്ദർശകരുടെയും പ്രകൃതിസ്​നേഹികളുടെയും ഗവേഷകരുടെയും കേന്ദ്രമായി ഇ​പ്പോൾ ഫർസാൻ ദ്വീപ്​ മാറിക്കഴിഞ്ഞിരിക്കുന്നു.

ജീസാൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്​​​. പ്രദേശത്തെ പുരാവസ്​തുക്കളും പ്രകൃതി രമണീയതയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്​ചകളും കാണാൻ നിരവധിയാളുകളാണ്​ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്​. നിക്ഷേപകരും കൂട്ടത്തിലുണ്ട്​. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി ​െതക്ക്​ പടിഞ്ഞാറെ ഭാഗത്തെ ഏറ്റവും വലിയ ടൂറിസം കവാടമായി പ്രദേശത്തെ മാറ്റാനുള്ള പ്രവർത്തനങ്ങളിലാണ്​​ സൗദി ടൂറിസം കമീഷൻ​. റോഡുകളും മറ്റ്​ സൗകര്യങ്ങളും വർധിപ്പിക്കാനും തീരദേശങ്ങളെ കൂടുതൽ മോടി കൂട്ടാനും ഫർസാൻ ബലദിയ ഒാഫീസും രംഗത്തുണ്ട്​. വിവിധ പദ്ധതികളാണ്​ സ്​ഥലത്ത്​ നടപ്പാക്കി കൊണ്ടിരിക്കുന്നത്​.

വർഷത്തിൽ ലഭിക്കുന്ന വരുമാനം 531 ദശലക്ഷം റിയാലായും ടൂറിസ്​റ്റുകളുടെ എണ്ണം 3,75,000 ആയും വർധിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​. ഇതി​​െൻറ ഭാഗമായി 1,760 മുറികളോട്​ കൂടിയ വൻകിട ഹോട്ടലുകളും താമസകേന്ദ്രങ്ങളും പണിയാനും പദ്ധതിയുണ്ട്​. ടൂറിസം മേഖല വികസിക്കുന്നതോടൊപ്പം 6,212 പേർക്ക്​ തൊഴിലവസരം ലഭിക്കാനാകുമെന്നുമാണ്​ കണക്ക്​ കൂട്ടൽ.

 

Loading...
COMMENTS