കാറിടിച്ച് പാതി ചലനമറ്റ ശരീരമായി 15 മാസം ഇന്ത്യന്‍ യുവാവ് റിയാദിലെ ആശുപത്രിയില്‍
text_fieldsറിയാദ്: കാറിടിച്ച് പാതി ശരീരം തളര്‍ന്ന് പതിനഞ്ച് മാസമായി ത്രിപുര സ്വദേശി റിയാദിലെ ആശുപത്രി കിടക്കയില്‍. ശ്രീരംപൂര്‍ സ്വദേശി ഫാറൂഖ് മിയ എന്ന 26 കാരനാണ് എക്സിറ്റ് 15ലെ സനദ് ആശുപത്രിയില്‍ കഴിയുന്നത്. നാട്ടില്‍ കൊണ്ടുപോകാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും കൂടെ പോകാന്‍ ആളില്ലാത്തത് യാത്രക്ക് തടസമായി നില്‍ക്കുന്നു. നിര്‍ധന കുടുംബാംഗമായ യുവാവ് 2015 മാര്‍ച്ചിലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ ത്വാഇഫിലത്തെിയത്. പല വിധ പ്രശ്നങ്ങള്‍ മൂലം നാല് മാസത്തിന് ശേഷം അവിടെ നിന്ന് ഒളിച്ചോടി റിയാദിലത്തെി. ഇവിടെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആ വര്‍ഷം ഡിസംബര്‍ 24ന് അപകടമുണ്ടായത്.
സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ദിശ തെറ്റിച്ച് അതിവേഗതയില്‍ വന്ന കാറിടിച്ചായിരുന്നു അപകടം. ഇടിച്ചിട്ട ശേഷം കാര്‍ നിറുത്താതെ പോയി. ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ റോഡരുകില്‍ കിടന്ന ഫാറൂഖിനെ റെഡ് ക്രസന്‍റാണ് ആശുപത്രിയിലത്തെിച്ചത്. അന്നുമുതല്‍ സനദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ട് മാസം അബോധാവസ്ഥയില്‍ കിടന്നു. ബോധം തിരിച്ചുകിട്ടിയെങ്കിലും അപ്പോഴേക്കും നെഞ്ചിന് താഴോട്ടു ശരീരഭാഗങ്ങള്‍ ചലനശേഷി നഷ്ടപ്പെട്ട് തളര്‍ന്നുപോയിരുന്നു. കിടക്കുന്ന നിലയില്‍ നിന്ന് ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുമുള്ളത്. നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്‍െറ നേതൃത്വത്തിലാണ് ആരംഭിച്ചത്. ത്വഇഫില്‍ നിന്ന് ഒളിച്ചോടിയ ഉടനെ തൊഴിലുടമ ‘ഹുറൂബ്’ ആക്കിയിരുന്നു. ഈ നിയമകുരുക്കഴിക്കലായിരുന്നു ആദ്യ കടമ്പ.
തന്‍െറ അുടത്ത് നിന്ന് ഒളിച്ചോടിയതിനാല്‍ സഹായിക്കില്ല എന്ന നിലപാടിലായിരുന്നു തൊഴിലുടമ. സനദ് ആശുപത്രി ഉദ്യോഗസ്ഥന്‍ അയ്മന്‍െറ സഹായത്തോടെ ശിഹാബ് ജവാസാത്ത് അധികൃതരെ സമീപിച്ചു ആ തടസം നീക്കി. അപ്പോഴേക്കും ആശുപത്രി ബില്ലായി അടുത്ത കടമ്പ. ആദ്യ അഞ്ച് മാസത്തെ ആശുപത്രി ബില്ല് ഗവണ്‍മെന്‍റ് നല്‍കിയിരുന്നു. ബാക്കി ഇതുവരെയുള്ള 10 മാസത്തെ ബില്ല് വീട്ടിയാല്‍ മാത്രമേ ഡിസ്ചാര്‍ജ് കിട്ടൂമായിരുന്നുള്ളൂ. നാല് ലക്ഷം റിയാലായിരുന്നു ബില്ല്. ആശുപത്രി ഉടമ ഡോ. ആസാദ് മൂപ്പന്‍െറ പ്രത്യേക താല്‍പര്യമെടുത്ത് അത് വേണ്ടെന്നുവെച്ചു. അതോടെ എല്ലാ തടസങ്ങളും മാറി. എക്സിറ്റ് വിസ കിട്ടി. വിമാനത്തില്‍ സ്ട്രെച്ചര്‍ സൗകര്യത്തോടെ കൊണ്ടുപോകുന്നതിനുള്ള മുഴുവന്‍ ചെലവും വഹിക്കാന്‍ ഇന്ത്യന്‍ എംബസി അധികൃതരും സന്നദ്ധമായി.
യാത്രയില്‍ ഒപ്പം പോകാന്‍ ഒരാളെയാണ് ഇനി കിട്ടേണ്ടത്. റിയാദില്‍ നിന്ന് മുംബൈ, കല്‍ക്കത്ത എന്നീ വിമാനത്താവളങ്ങള്‍ വഴി അര്‍ത്തല വരെ ഏതാണ്ട് 32 മണിക്കൂറോളം നീളുന്ന യാത്രയിലാണ് യുവാവിനോടൊപ്പം അയാളുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരാള്‍ വേണ്ടത്. ആശുപത്രി സി.ഇ.ഒ ഫാദി അല്‍ഗരീബ്, സി.ഒ.ഒ ബ്രൂണോ, ഡോ. ഗസാന്‍, ജീവനക്കാരന്‍ മലയാളി നാസര്‍ എന്നിവാണ് ഇതുവരെ യുവാവിന് ആശുപത്രിയില്‍ ആവശ്യമായ പരിചരണം ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
