ഫാറൂഖ് കോളജ് പൂർവവിദ്യാർഥി അസോസിയേഷൻ ഇഫ്താർ
text_fieldsഫാറൂഖ് കോളജ് പൂർവവിദ്യാർഥി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമത്തിൽ മുഹമ്മദ് ഹനീഫ് റമദാൻ സന്ദേശം നൽകുന്നു
ജിദ്ദ: ഫാറൂഖ് കോളേജ് പൂർവവിദ്യാർഥി സംഘടന (ഫോസ ജിദ്ദ) അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹിറ സ്ട്രീറ്റിലെ റോയൽ ഗാർഡൻ റസ്റ്റാറന്റിൽ നടന്ന ഇഫ്താർ സംഗമം പ്രസിഡന്റ് അഷ്റഫ് മുല്ലവീട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.എം. ഹനീഫ് റമദാൻ സന്ദേശം നൽകി. കോളജിന്റെ എജുഫണ്ട്, ഡയാലിസിസ് സെന്റർ എന്നിവയെക്കുറിച്ച് സെക്രട്ടറി സായിദ് അഷ്റഫ് സദസ്സിന് പരിചയപ്പെടുത്തി. അമീർ അലി, സി.എച്ച്. ബഷീർ എന്നിവർ ആശംസ നേർന്നു. സാലിഹ് കാവോട്ട് നന്ദി പറഞ്ഞു. കോളജിന്റെ എജുഫണ്ട്, ഡയാലിസിസ് സെന്റർ എന്നിവയെക്കുറിച്ച് കൂടുതൽ അറിയുവാനും ഫോസ ജിദ്ദ കമ്മിറ്റിയുമായി സഹകരിക്കാനും താൽപര്യം ഉള്ളവർ ജിദ്ദ ചാപ്റ്റർ സെക്രട്ടറി സാഹിദ് അഷ്റഫുമായി 0554082385 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.