Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫറോക്ക് സ്വദേശി അൽ ഖർജിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
ഫറോക്ക് സ്വദേശി അൽ ഖർജിൽ ഹൃദയാഘാതം മൂലം നിര്യാതനായി
cancel

റിയാദ്: മലയാളി സൗദിയിലെ താമസസ്ഥലത്ത് നിര്യാതനായി. കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് താഹിർ (47) ആണ് റിയാദിന് സമീപം അൽ ഖർജിൽ ഹൃദയാഘാതം മൂലം മരിച്ചത്. നുസ്‌റത്ത് ആണ് ഭാര്യ. ഫാത്തിമ നൗഫ, നൂറ ഫാത്തിമ, ഫാത്തിമ നൈല എന്നിവർ മക്കളാണ്.

മരണാനന്തര നിയമനടപടികൾ അൽ ഖർജ് കെ.എം.സി.സി പ്രവർത്തകരായ ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ ഖർജിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farok resident dies of heart attack in Al Kharj
Next Story