ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളുടെ ഇടയിലേക്ക് അൽഅഹ്സയിലെ കർഷകർ
text_fieldsദമ്മാം: കൃഷിസ്ഥലങ്ങളിൽ നിന്നും പഴങ്ങളും പച്ചക്കറികളും ആവശ്യക്കാർക്ക് നേരിട്ടെത ്തിച്ച് കോവിഡ് കാലത്ത് ശ്രദ്ധ നേടുകയാണ് അൽഅഹ്സയിലെ കർഷകർ. ‘നിങ്ങൾ വീടകങ്ങളിൽ സ്വസ്ഥമായിരിക്കൂ, ആവശ്യമുളളത് നേരിട്ടെത്തിക്കും’ എന്ന തലക്കെട്ടിൽ അൽഅഹ്സയിലെ ക ർഷകരാണ് രംഗത്തെത്തിത്.
കർഫ്യൂ ആയതിനാൽ മിക്ക ആളുകൾക്കും ഇത് ഏറെ ഗുണം ചെയ്യുന്നു ണ്ട്. കൃഷിത്തോട്ടത്തിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ലഭിക്കുന്നത് കൊണ്ട് ഉൽപന്നങ്ങളുടെ കാര്യത്തിൽ വിശ്വാസ്യത ഉറപ്പുവരുത്താനും ഉപഭോക്താക്കൾക്ക് കഴിയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയും മൊബൈൽ ഫോണിലൂടെയുമാണ് കർഷകർ ഒാർഡറുകൾ സ്വീകരിക്കുന്നത്. കോവിഡ് സാഹചര്യം മുൻനിർത്തി ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ചൂടുകാലം വരുന്നതിനാൽ വിളകൾക്ക് കൂടുതൽ സംരക്ഷണം ഒരുക്കേണ്ടതുണ്ട്. കനാർ, ബെറി, അത്തിപ്പഴം, തക്കാളി, കാപ്സിക്കം, കക്കിരി, വെണ്ട, മത്തൻ, വഴുതന, പാഴ്സിലി, മുള്ളങ്കിക്കിഴങ്, ഉള്ളി, വെളുത്തുള്ളി എന്നിവയാണ് ഇപ്പോൾ വിളവെടുക്കുന്ന പ്രധാനയിനങ്ങൾ.
മൊത്തവിൽപനക്കാർക്ക് വിൽക്കുന്നതിന് പകരം സമൂഹ മാധ്യമങ്ങളിലൂടെ വിളംബരം ചെയ്താണ് വിൽപന നടത്തുന്നതെന്ന് കർഷകൻ അലി ഹസൻ പറഞ്ഞു. ആളുകൾക്ക് വീടുകൾക്ക് പുറത്തിറങ്ങി കേമ്പാളത്തിൽ വരാതെ തന്നെ സാധനങ്ങൾ ലഭിക്കുന്നു. ഞങ്ങൾക്ക് വേഗത്തിൽ പണം ലഭിക്കുകയും ചെയ്യുന്നു. ഇൗ വിപണന രീതി എന്തുകൊണ്ടും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫേസ്മാസ്ക്കുകളും ൈകയുറകളും ധരിച്ചാണ് വിളകൾ പറിക്കുന്നതും വിപണനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി കർഷകർക്ക് കൂടുതൽ പ്രചോദനം നൽകാനായി പ്രകൃതി, ജല, കാർഷിക മന്ത്രാലയം ‘റീഫ്’ എന്ന പേരിൽ പ്രോത്സാഹന പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ കർഷകരുടെ ജീവിത നിലവാരം ഉയർത്താനുള്ള നിരവധി സഹായങ്ങളാണ് ഗവൺമെൻറ് നൽകുന്നത്. കൃഷിയിലെ വൈവിധ്യവത്കരണത്തിലും ഗുണവർധനവിലും ശ്രദ്ധപതിപ്പിക്കാൻ ഇതിലൂടെ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
