വി.പി. ഉമറിനും ഫസീല മുള്ളൂർക്കരക്കും യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന വി.പി. ഉമറിനും ഫസീല മുള്ളൂർക്കരക്കും കേളിയുടെ ഉപഹാരം സമ്മാനിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് രക്ഷാധികാരി കമ്മിറ്റി അംഗം വി.പി. ഉമറിനും ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫസീല മുള്ളൂർക്കരക്കും ഒലയ്യ, മലസ് രക്ഷാധികാരി സമിതികൾ സംയുക്തമായി യാത്രയയപ്പ് നൽകി.
25 വർഷത്തിലധികമായി റിയാദിലെ അൽഷായ ഇൻറർനാഷനൽ ട്രേഡിങ് കമ്പനിയിൽ ഫിനാൻസ് അഡ്മിൻ അസിസ്റ്റൻറായി ജോലി ചെയ്യുകയായിരുന്ന ഉമർ മലപ്പുറം തിരുനാവായ സ്വദേശിയാണ്. 2007 മുതൽ കേളി അംഗമായ ഉമർ മലസ് രക്ഷാധികാരി കമ്മിറ്റി കൺവീനറായും മലസ് ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
റിയാദിലെ അബ്ദുൽ അസീസ് ഇൻറർനാഷനൽ സ്കൂളിൽ 16 വർഷമായി അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെൻറിൽ ഉദ്യോസ്ഥയായിരുന്ന ഫസീല തൃശൂർ മുള്ളൂർക്കര സ്വദേശിയും കേളി കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കരയുടെ ജീവിതപങ്കാളിയുമാണ്. കേളി കുടുംബവേദി മലസ് യൂനിറ്റ് സെക്രട്ടറി, കേളി കുടുംബവേദി ജോയൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഫസീല നിലവിൽ ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗമാണ്.
മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് സ്വാഗതം പറഞ്ഞു.
മുഖ്യ രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, കേന്ദ്ര പ്രസിഡൻറ് സെബിൻ ഇക്ബാൽ, മലസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി, കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ പ്രസിഡൻറ് നൗഫൽ പൂവക്കുർശി, ട്രഷറർ സിംനേഷ് എന്നിവർ സംസാരിച്ചു. ഉമ്മറും ഫസീലയും നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

