Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടിലേക്ക് മടങ്ങുന്ന വിനോദ് കുമാറിന് യാത്രയയപ്പ്‌ നൽകി

text_fields
bookmark_border
നാട്ടിലേക്ക് മടങ്ങുന്ന വിനോദ് കുമാറിന് യാത്രയയപ്പ്‌ നൽകി
cancel

റിയാദ്: മൂന്നര പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ വിനോദ് കുമാറിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. റിയാദിലെ അൽ ബബ്തൈൻ കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. മലസിലെ അൽ മാസ് റെസ്റ്റോറൻറ്റിൽ നടന്ന ചടങ്ങിൽ കൂട്ടുകാരും സഹപ്രവർത്തകരും പങ്കെടുത്തു. വിനോദിനുള്ള സ്നേഹോപകരം സകീർ കുന്നുമ്മൽ, എം.എം നാസർ, അസൈനാർ എന്നിവർ ചേർന്ന് കൈമാറി. സ്നേഹോഷ്മളമായ വിരുന്നൊരുക്കിയ കൂട്ടുകാർക്ക് വിനോദ് കുമാർ നന്ദിരേഖപ്പെടുത്തി .

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - farewell to vinod kumar
Next Story