ഡിസ്പാക്കിൽനിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി
text_fieldsഡിസ്പാക്കിൽനിന്നു വിരമിക്കുന്ന മുസ്തഫ തലശ്ശേരിക്കും റെജി പീറ്ററിനും ഡിസ്‌പാക് നൽകിയ യാത്രയയപ്പ്
ദമ്മാം: ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്കിൽ നിന്ന് വിരമിക്കുന്ന മുൻ ട്രഷറർ മുസ്തഫ തലശ്ശേരിക്കും ജോയൻറ് ട്രഷറർ റെജി പീറ്ററിനും എക്സിക്യൂട്ടിവ് കമ്മിറ്റി യാത്രയയപ്പ് നൽകി. നിലവിൽ സ്‌കൂളിലെ രക്ഷിതാവ് പദവി ഇല്ലാത്തത് മൂലമാണ് ഡിസ്പാക്കിൽ നിന്ന് ഇരുവർക്കും വിരമിക്കേണ്ടിവന്നത്. ഡിസ്പാക്കിെൻറ രൂപവത്കരണ കാലം മുതൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്ത മുസ്തഫ തലശ്ശേരി, റെജി പീറ്റർ എന്നിവർ ഡിസ്പാക്കിന് വേണ്ടി നൽകിയ സേവനങ്ങൾ മലയാളി സമൂഹം എന്നും ഓർക്കുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.
ഇന്ത്യൻ സ്കൂളിലെ നിലവിലെ സാഹചര്യം വിലയിരുത്തുകയും മുൻ ഭരണസമിതിയുടെ കാലങ്ങളിൽ സാമ്പത്തിക തിരിമറിയിലൂടെ സ്കൂളിന് നഷ്ടപ്പെട്ട തുക തിരികെ പിടിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സ്‌കൂൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ പൊതുസമൂഹത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് യോഗം വിളിച്ചുകൂട്ടാനും ഡിസ്പാക് തീരുമാനിച്ചു. മുസ്തഫ തലശ്ശേരിക്കും റെജി പീറ്ററിനുമുള്ള ഉപഹാരം പ്രസിഡൻറ് സി.കെ. ഷഫീക് നൽകി. അഷ്‌റഫ് ആലുവ, ഷമീം കാട്ടാക്കട, താജു അയ്യാരിൽ, നജീബ് അരഞ്ഞിക്കൽ, സാദിഖ് അയ്യാലിൽ, മുജീബ് കളത്തിൽ, അബ്ദുൽ സലാം, അസ്‌ലം ഫറോക്ക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

