Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈഫുദ്ദീൻ വിളക്കേഴത്തിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
സൈ​ഫു​ദ്ദീ​ൻ വി​ള​ക്കേ​ഴ​ത്തി​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന സൈ​ഫു​ദ്ദീ​ൻ വി​ള​ക്കേ​ഴ​ത്തി​ന് ക​മ്പ​നി​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

റിയാദ്: 36 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന റിയാദിലെ ഹെർഫി ഫുഡ് സർവിസ് കമ്പനി ജീവനക്കാരനായ സൈഫുദ്ദീൻ വിളക്കേഴത്തിന് കമ്പനിയിലെ ഇന്ത്യക്കാരായ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 1986ൽ സൗദിയിൽ സെയിൽസ്മാനായി എത്തിയ സൈഫുദ്ദീൻ ഒരേ കമ്പനിയിൽ തന്നെയാണ് സേവനം അനുഷ്ഠിച്ചത്. ഒരു വ്യാഴവട്ടക്കാലത്തിലധികമായി സപ്പോർട്ട് സർവിസ് വിഭാഗം സൂപ്പർവൈസറാണ്.

ഹെർഫി വില്ല 15ൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ മുഹമ്മദ് പി. മൂസ അധ്യക്ഷത വഹിച്ചു. കോയ നീർക്കുന്നം ഉദ്ഘാടനം ചെയ്തു. സോണൽ രവി, റഫീഖ് കണ്ണൂർ, പ്രദീപ് കുമാർ, ഡെറിക് ഫെർണാണ്ടസ്, ആസിഫ് ഇഖ്ബാൽ, മുഹമ്മദ് താഹിർ, ഹാരിസ്, ഖാലിദ് കുട്ടി, മുഹമ്മദ് നിസാർ, നജീബ് ഞാലിൽ, ഇംറാൻ ഖാൻ, നസീർ ചെന്നൈ എന്നിവർ സംസാരിച്ചു.

ദീപു ആറ്റിങ്ങൽ, കോയ നീർക്കുന്നം എന്നിവർ സൈഫുദ്ദീനുള്ള ഉപഹാരം നൽകി. റിയാസ് കാക്കാഴം, ലിജിൻ തിലകൻ, നിസാം തിരുവനന്തപുരം, റെമോൻ, ശരത്, ജുഗൽ, സുൽഫി ആര്യാട്, മുഹമ്മദ് തലക്കാട്ട്, ഹാജ, സുബൈർ പൊന്നാട്, കബീർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story