സബിൻ മുഹമ്മദിന് യാത്രയയപ്പ്
text_fieldsതിരുവനന്തപുരം പ്രവാസി അസോസിയേഷൻ സബിൻ മുഹമ്മദിന് നൽകിയ യാത്രയയപ്പ്
ദമ്മാം: ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സബിൻ മുഹമ്മദിന് തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) യാത്രയയപ്പ് നൽകി.
ട്രിപയുടെ ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ച് സംഘടനയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയായിരുന്നു. ട്രിപ രക്ഷാധികാരി അബ്ദുൽ സലാം, പ്രസിഡൻന്റ് രഞ്ജു രാജ്, ജനറൽ സെക്രട്ടറി അശോക് കുമാർ, ട്രഷറർ ഷിയാസ് അബ്ദുൽ മജീദ് സംസാരിച്ചു. ട്രി കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

