റുക്സാന മൂസക്ക് അക്ഷരം വായനവേദി യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന റുക്സാന മൂസക്ക് അക്ഷരം വായനവേദി ജിദ്ദയിൽ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന റുക്സാന മൂസക്ക് അക്ഷരം വായനവേദി ജിദ്ദ യാത്രയയപ്പ് നൽകി. മത, സാമൂഹിക, സാംസ്കാരിക, സാഹിത്യരംഗത്ത് 38 വർഷത്തെ പ്രവർത്തനശേഷമാണ് ഇവർ മടങ്ങുന്നത്. ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ അക്ഷരം വായനവേദി കോഓഡിനേറ്റർ ശിഹാബ് കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു.
കെ.ടി. അബൂബക്കർ, കെ.എം. അനീസ്, അബ്ദുൽ റസാഖ് മാസ്റ്റർ, സാദിഖലി തുവ്വൂർ, എൻ.കെ. അഷ്റഫ്, അബ്ദുൽ വാഹിദ്, ഹംസ എലാന്തി, അബ്ദുൽ സലാം, ഷിജു, റുഹൈം മൂസ, തസ്ലിമ അഷ്റഫ്, സലീഖത്, റഹ്മത്തുന്നിസ എന്നിവർ സംസാരിച്ചു. നൗഷാദ് നിടോളി നന്ദി പറഞ്ഞു.

