നൗഷാദ് സ്വലാഹി അലനല്ലൂരിന് യാത്രയയപ്പ്
text_fieldsനൗഷാദ് സ്വലാഹി അലനല്ലൂരിന് അബഹ ഇന്ത്യൻ ഇസ്ലാഹി പ്രവർത്തകർ നൽകിയ യാത്രയയപ്പ്
അബഹ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന അബഹ ജാലിയാത് മലയാള വിഭാഗം മേധാവി നൗഷാദ് സ്വലാഹി അലനല്ലൂരിന് അബഹ ഇന്ത്യൻ ഇസ്ലാഹി പ്രവർത്തകർ യാത്രയയപ്പ് നൽകി. ഡോ. റിയാസ് മാഹി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസാരിച്ചവർ നൗഷാദ് സ്വലാഹി അബഹയിലെ മലയാളി സമൂഹത്തിന് അറിവും വെളിച്ചവും പകർന്നത് അനുസ്മരിച്ചു.
പ്രവർത്തകർ ചേർന്ന് അദ്ദേഹത്തിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ലഹരിക്കും മറ്റും അടിമപ്പെട്ട് കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ജനങ്ങളെ തിരുത്തി പുതുതലമുറക്ക് വെളിച്ചമാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മറുപടി പ്രസംഗത്തിൽ പരാമർശിച്ച നൗഷാദ് സ്വലാഹി, പ്രവാചകചര്യ പിൻപറ്റുന്നതിലൂടെ സർവതിന്മകളും ഇല്ലാതാക്കും എന്ന് കൂട്ടിച്ചേർത്തു. അമീർ കോട്ടക്കൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

