മൂന്നരപ്പതിറ്റാണ്ടിനുശേഷം മടങ്ങുന്ന നാസർ അമ്പാടന്‍ സീഫ് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന നാസർ അമ്പാടന്‍ സീഫ് യാത്രയയപ്പ്
നൽകിയപ്പോൾ
ദമ്മാം: 36 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന എറണാകുളം പെരുമ്പാവൂർ വല്ലം സ്വദേശിയും പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ദമ്മാം മുൻ പ്രസിഡൻറും നിലവിൽ രക്ഷാധികാരിയുമായ അബ്ദുൽ നാസർ അമ്പാടന്‍ സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ (സീഫ്) യാത്രയയപ്പ് നൽകി. ഏഷ്യൻ ദർബാർ റസ്റ്റോറൻറിൽ നടന്ന ചടങ്ങിൽ സാമൂഹിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
രക്ഷാധികാരി ജെറിഷ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അബൂബക്കർ അമ്പാടൻ, പ്രോഗ്രാം കോഓഡിനേറ്റർ അൻവർ ചെമ്പറക്കി എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. പ്രസിഡൻറ് ഫൈസൽ വെള്ളാഞ്ഞി, സെക്രട്ടറി സീതി അലികുഞ്ഞ് എന്നിവർ ചേർന്ന് ഫലകം കൈമാറി. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സെക്രട്ടറി കരീം കാച്ചാകുഴി, ആശ്രയ മൂവാറ്റുപുഴ ഭാരവാഹി ഫൈസൽ അച്ചേരി എന്നിവർ ആശംസകൾ നേർന്നു.
നാസർ അമ്പാടൻ മറുപടി പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ അർഷാദ് പെരുമ്പാവൂർ, ഫൈസൽ അച്ചേരി, കരീം മുളവൂർ, അഭിലാഷ്, സീഫ് അംഗങ്ങളായ അസ്ലം കൊച്ചി, സലാം കുഴിവേലിപ്പടി, നിഷാദ് കൊച്ചി, നാസിഫ് പള്ളുരുത്തി, നിസാർ മൂവാറ്റുപുഴ, നിയാസ് പെരുമ്പാവൂർ, നവാസ് ഇടവെട്ടി, സലാം മൂവാറ്റുപുഴ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രസിഡൻറ് ഫൈസൽ വെള്ളാഞ്ഞി സ്വാഗതവും ട്രഷറർ സണ്ണി ദേവസ്യ അങ്കമാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

