Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാത്യു വർഗീസിന്...

മാത്യു വർഗീസിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
മാത്യു വർഗീസിന് യാത്രയയപ്പ് നൽകി
cancel
camera_alt

മാ​ത്യു വ​ർ​ഗീ​സി​നും പ​ത്നി ക്ലാ​ര​മ്മ മാ​ത്യു​വി​നും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

Listen to this Article

ജി​ദ്ദ: നാ​ലു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജി​ദ്ദ കൗ​ൺ​സി​ൽ സ​ജീ​വ അം​ഗ​ങ്ങ​ളാ​യ മാ​ത്യു വ​ർ​ഗീ​സി​നും പ​ത്നി ക്ലാ​ര​മ്മ മാ​ത്യു​വി​നും സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ സാം​സ്കാ​രി​ക വേ​ദി​ക​ളി​ലെ ഗാ​നാ​ലാ​പ​നം കൊ​ണ്ട് നി​റ​സാ​ന്നി​ധ്യ​മാ​യ മാ​ത്യു വ​ർ​ഗീ​സും പ​ത്നി​യും ഡ​ബ്ല്യു.​എം.​എ​ഫി​ന്റെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ൪​ത്ത​ന​ങ്ങ​ളി​ൽ ക​ലാ മി​ക​വ്കൊ​ണ്ട് വ​ള​രെ​യ​ധി​കം സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​വ​രാ​യി​രു​ന്നു​വെ​ന്നും യാ​ത്ര​യ​യ​പ്പ് യോ​ഗം വി​ല​യി​രു​ത്തി.

സം​ഘ​ട​ന പ്ര​വ൪​ത്ത​ന പ​ഥ​ത്തി​ൽ ഇ​രു​വ​രു​ടെ​യും സാ​ന്നി​ധ്യം സം​ഘ​ട​ന​ക്ക് ന​ഷ്ട​പ്പെ​ടു​മെ​ങ്കി​ലും പ്ര​വാ​സ​ത്തി​ൽ നി​ന്നു​ള്ള വി​വി​ധ കാ​ല​ഘ​ട്ട​ത്തി​ലും സാ​ഹ​ച​ര്യ​ത്തി​ലു​മു​ള്ള ഏ​വ​രു​ടേ​യും തി​രി​ച്ചു പോ​ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​രു​വ​രു​ടേ​യും ശി​ഷ്ട​ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​ക​ട്ടെ​യെ​ന്നും യാ​ത്രാ മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് വ​ണ്ടൂ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, ഖ​ജാ​ൻ​ജി സ​ജി കു​ര്യാ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് മോ​ഹ​ൻ ബാ​ല​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, ബാ​ജി നെ​ൽ​പു​ര​യി​ൽ, വി​വേ​ക് പി​ള്ള, ഷി​ബു ചാ​ല​ക്കു​ടി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellMathew Varghese
News Summary - Farewell to Mathew Varghese
Next Story