കെ.കെ. തോമസിന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.കെ. തോമസിന് റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡന്റും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ കെ.കെ. തോമസിന് റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ബത്ഹ സബർമതി ആഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.പി.സി.സി രാഷ്ട്രീയ നിർവാഹക സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കുഞ്ഞി കുമ്പള, രഘുനാഥ് പറശ്ശിനിക്കടവ്, സലീം കളക്കര, ബാലു കുട്ടൻ, ഷംനാദ് കരുനാഗപള്ളി, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, യഹിയ കൊടുങ്ങല്ലൂർ, സലിം അർത്തിയിൽ, മജു സിവിൽ സ്റ്റേഷൻ, കമറുദ്ദീൻ താമരക്കുളം, ബാബുക്കുട്ടി പത്തനംതിട്ട, അബ്ദുൽ മുനീർ കണ്ണൂർ, സ്മിത മുഹിയിദ്ധീൻ എന്നിവർ സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

