ഗീത ടീച്ചർക്ക് അൽ അഹ്സ ഒ.ഐ.സി.സിയുടെ യാത്രയയപ്പ്
text_fieldsഅൽ അഹ്സ: മോഡേൺ ഇൻറർനാഷനൽ സ്കൂൾ (അൽ അഹ്സ) അധ്യാപികയും നർത്തകിയും ഡാൻസ് കൊറിയോഗ്രാഫറുമായ ഗീതക്ക് ഒ.ഐ.സി.സി അൽ അഹ്സ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. അൽ അഹ്സയിൽനിന്ന് സൗദി അറേബ്യയുടെ മറ്റൊരു നഗരത്തിലേക്ക് ജോലി സംബന്ധമായി പോവുന്ന ടീച്ചർക്കുള്ള സ്നേഹോപഹാരം ആകടിങ് പ്രസിഡൻറ് അർശദ് ദേശമംഗലം കൈമാറി. പ്രസാദ് കരുനാഗപ്പള്ളി, ശാഫി കുദിർ, ഉമർ കോട്ടയിൽ, ഷിജോമോൻ വർഗീസ്, നവാസ് കൊല്ലം, അഷ്റഫ് കരുവാത്ത്, ഷാനി ഓമശ്ശേരി, സബീന അഷ്റഫ്, ഹഫ്സൽ മേലേതിൽ, നൗഷാദ് താനൂർ, സലീം ജാഫർ, ഷിബു മുസ്തഫ, സിജൊ രാമപുരം, റിജോ ഉലഹന്നാൻ, അഫ്സാന എന്നിവർ സംസാരിച്ചു. ഗീത ടീച്ചർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

