Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. മുഹമ്മദ് നജീബിന്...

ഡോ. മുഹമ്മദ് നജീബിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
farewell to Dr najeeb
cancel
camera_alt

ഡോ. ​മു​ഹ​മ്മ​ദ് ന​ജീ​ബി​ന് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഓ​ർ​മ​ഫ​ല​കം സ​മ്മാ​നി​ക്കു​ന്നു

Listen to this Article

റി​യാ​ദ്‌: ശ​ഖ്റ യൂ​നി​വേ​ഴ്സി​റ്റി ​ലെ​ക്ച​റ​റും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​മു​ഹ​മ്മ​ദ്‌ ന​ജീ​ബി​ന് റി​യാ​ദ്‌ കേ​ര​ളീ​യ സ​മൂ​ഹം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 11 വ​ർ​ഷം നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ്റ്റ് കൂ​ടി​യാ​യ മു​ഹ​മ്മ​ദ് ന​ജീ​ബ്. ത​നി​മ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റും കേ​ന്ദ്ര സ​മി​തി​യം​ഗം കൂ​ടി​യാ​ണ്. നാ​ട്ടി​ൽ എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ന്റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര​തീ​യ പ്ര​വാ​സി പു​ര​സ്‌​കാ​ര ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പ്ര​ചോ​ദി​പ്പി​ക്കാ​നും പ്ര​വാ​സി​ക​ളെ ഉ​ണ​ർ​ത്താ​നും അ​ദ്ദേ​ഹം ന​മ്മ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യി ശി​ഹാ​ബ് കൊ​ട്ടു​കാ​ട് പ​റ​ഞ്ഞു. യു​ക്തി​വാ​ദി​ക​ൾ​ക്കും ഇ​ത​ര വി​മ​ർ​ശ​ക​ർ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും നേ​രി​ട്ടും മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന പ്ര​വാ​സ​ത്തി​ന്റെ ധൈ​ഷ​ണി​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു മു​ഹ​മ്മ​ദ് ന​ജീ​ബെ​ന്ന് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ജ​ലീ​ൽ പ​റ​ഞ്ഞു. കെ.​എം.​സി.​സി റി​യാ​ദ്‌ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി.​പി. മു​സ്ത​ഫ, ഫോ​ർ​ക ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ളം, പ്ര​വാ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖ​ലീ​ൽ പാ​ലോ​ട്, എ​ൻ​ജി. അ​ബ്ദു​റ​ഹ്മാ​ൻ കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​നി​മ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​മു​ഹ​മ്മ​ദ് ന​ജീ​ബ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സൗ​ദി​യി​ലെ പ്ര​വാ​സി സ​മൂ​ഹം ന​ൽ​കി​യ ക​രു​ത​ലി​നും സ്നേ​ഹ​ത്തി​നും താ​ൻ എ​പ്പോ​ഴും ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന് സ്വ​യം സ​മ​ർ​പ്പി​ച്ച് മു​ന്നോ​ട്ടു​വ​രു​ന്ന പ്ര​വാ​സി​ക​ളാ​യ ന​ല്ല മ​നു​ഷ്യ​ർ ത​ന്നെ പ്ര​ചോ​ദി​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മം മീ​ഡി​യ​വ​ൺ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ സ​ലീം മാ​ഹി സ്വാ​ഗ​ത​വും ത​നി​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ദ്‌​റു​ദ്ദീ​ൻ കീ​ഴി​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. തൗ​ഫീ​ഖ് റ​ഹ്മാ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ഷ്റ​ഫ് കൊ​ടി​ഞ്ഞി അ​വ​താ​ര​ക​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell
News Summary - farewell to Dr. muhammed najeeb
Next Story