ആസിഫിനും മുഹമ്മദിനും യാത്രയയപ്പ് നൽകി
text_fieldsആസിഫ് കൊടിഞ്ഞി, മുഹമ്മദ് കാരപ്പഞ്ചേരി എന്നിവർക്ക് ഫിഫ്റ്റി ഫ്രൂട്ട്സ് സൗഹൃദ കൂട്ടായ്മയും കെ.എം.സി.സിയും ചേര്‍ന്ന് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസം നിർത്തി നാട്ടിലേക്ക് പോകുന്ന ആസിഫ് കൊടിഞ്ഞി, മുഹമ്മദ് കാരപ്പഞ്ചേരി എന്നിവർക്ക് ഫിഫ്റ്റി ഫ്രൂട്ട്സ് സൗഹൃദ കൂട്ടായ്മയും കെ.എം.സി.സിയും ചേര്‍ന്ന് യാത്രയയപ്പ് നല്കി.
സംയുക്തമായി നടത്തിയ പരിപാടിയില്‍ ശിഹാബ് കൊടിഞ്ഞി അധ്യക്ഷതവഹിച്ചു. ഷറഫുദ്ദീൻ മുന്നിയൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വേങ്ങര, ഇസ്മാഈൽ ചെറുമുക്ക്, യൂനുസ് മണ്ണാർമല, നൗഷാദ് നാദാപുരം, അജ്മൽ കോഴിക്കോട്, ബീരാൻ തെന്നല, സൽമാൻ ഫാരിസ്, ബീരാൻ അപ്പാട, അഷറഫ്, സാർ, ഷിഹാബ് മുഹി എന്നിവർ സംസാരിച്ചു.
മനാഫ് കരിമ്പിൽ ഗാനം ആലപിച്ചു. ഫിഫ്റ്റി ഫ്രൂട്ട്സ് സൗഹൃദ കൂട്ടായ്മയുടെയും കെ.എം.സി.സിയുടെയും വക ഉപഹാരങ്ങള്‍ ഇരുവര്‍ക്കും സമ്മാനിച്ചു. അബൂബക്കര്‍ സി.കെ പാറ സ്വാഗതവും ഹാരീസ് പച്ചായി നന്ദിയും പറഞ്ഞു.

